/kalakaumudi/media/media_files/2025/08/24/rahul-raji-2025-08-24-14-48-53.jpg)
തിരുവനന്തപുരം: രാഹുല്‍മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കേസെടുത്തു . പെണ്‍കുട്ടികളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയതിനാണ് കേസ് പൊലീസിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന സജീവമാക്കിയത്.
എംഎല്‍എക്കെതിരെ നിരവധി ലൈംഗിക പീഡന ആരോപണങ്ങള്‍ ഉയര്‍ന്നുവെങ്കിലും നേരിട്ട് പരാതി ലഭിച്ചിരുന്നില്ല. എന്നാല്‍ ഓണ്‍ലൈന്‍ വഴി നിരവധി പെണ്‍കുട്ടികളെ പിന്തുടര്‍ന്ന് ശല്യം ചെയ്തുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാനുള്ള തീരുമാനം.
കൊച്ചിയിലും തിരുവനന്തപുരത്തും ഇതുമൂലമുള്ള പരാതികള്‍ വിവിധ സ്ത്രീകള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ കേസ് ഏത് സ്റ്റേഷനിലായിരിക്കുമെന്ന് വ്യക്തമല്ല. സൈബര്‍ പൊലീസാവും കേസെടുക്കുക. മുഖ്യമന്ത്രിയുടെ ഓഫീസിലും ചാറ്റ് വഴി പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയെന്ന രീതിയില്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പരാതി എത്തിയിരുന്നു. ഇക്കാര്യത്തിലുള്‍പ്പെടെ നിയമോപദേശം തേടിയിരിക്കുകയാണ് ഉയര്‍ന്ന പൊലീസുദ്യോഗസ്ഥര്‍.