പെരിയാര്‍ കടുവാസങ്കേതത്തില്‍ കേന്ദ്ര വിദഗ്ധ സമിതി പരിശോധന നടത്തും

ഒക്ടോബര്‍ 5ന് വിളിച്ച സംസ്ഥാന വന്യജീവി ബോര്‍ഡ് യോഗമാണ് ജനവാസ മേഖലകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വന്യജീവി ബോര്‍ഡിന് ശുപാര്‍ശ ചെയ്യാനുള്ള തീരുമാനമെടുത്തത്.

author-image
Prana
New Update
periyar tiger reserve

പെരിയാര്‍ കടുവാസങ്കേത്തിനകത്തെ ജനവാസ മേഖലകളായ പമ്പാവാലി, ഏയ്ഞ്ചല്‍വാലി പ്രദേശങ്ങളെയും തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ മേഖലകളെയും സങ്കേതത്തില്‍ നിന്നും ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ ശുപാര്‍ശ പരിഗണിച്ച് കേന്ദ്ര വന്യജീവി ബോര്‍ഡിന്റെ സ്റ്റാന്റിംഗ് കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി അംഗങ്ങള്‍ സ്ഥലം സന്ദര്‍ശിക്കും. 2024 ഡിസംബര്‍ 19, 20, 21 തീയതികളിലാണ് സംഘം പരിശോധന നടത്തുക.
ദേശീയ വന്യജീവി ബോര്‍ഡിന്റ സ്റ്റാന്റിംഗ് കമ്മിറ്റി അംഗവും പ്രശ്സത ശാസ്ത്രജ്ഞനുമായ ഡോ. സുകുമാര്‍, ദേശീയ വന്യജീവി വിഭാഗം ഇന്‍സ്‌പെക്ടര്‍ ജനറല്‍, സംസ്ഥാന സര്‍ക്കാരിന്റെ ഒരു പ്രതിനിധി തുടങ്ങിവരാണ് സമിതിയിലെ അംഗങ്ങള്‍. ടൈഗര്‍ റിസര്‍വ്, കേന്ദ്ര വന്യജീവി വകുപ്പ് എന്നിവയിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരും സംഘത്തോടൊപ്പം ഉണ്ടായിരിക്കും. ഒക്ടോബര്‍ 5ന് വിളിച്ച സംസ്ഥാന വന്യജീവി ബോര്‍ഡ് യോഗമാണ് ജനവാസ മേഖലകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വന്യജീവി ബോര്‍ഡിന് ശുപാര്‍ശ ചെയ്യാനുള്ള തീരുമാനമെടുത്തത്. സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തി പരിഗണനയ്ക്ക് കൊണ്ടുവരാന്‍ സാധിച്ചു എന്നത് സംസ്ഥാന സര്‍ക്കാരിന്റെ നേട്ടവും ഈ വിഷയത്തിലെ വനം വകുപ്പിന്റെ ആത്മാര്‍ത്ഥ പ്രവര്‍ത്തനത്തിന്റെ ഫലവുമാണെന്ന് വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു. വിദഗ്ധ സമിതിയുടെ മുന്‍പാകെ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ബന്ധപ്പെട്ട ജനപ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കും സാഹചര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

Periyar tiger reserve people out Wild Animal