ആലപ്പുഴ : ആലപ്പുഴ ബീച്ചില്‍ അതിശക്തമായ കാറ്റിലും മഴയിലും തട്ട്കട ദേഹത്തേക്ക് മറിഞ്ഞ് വീണ് പെണ്‍കുട്ടിക്ക് ധാരുണാന്ത്യം . പളളാത്തുരുത്തി രതിഭവനില്‍ നിത്യ(18)യാണ് മരിച്ചത്.സുഹൃത്ത്ക്കള്‍ക്കൊപ്പം ബീച്ചിലെത്തിയതായിരുന്നു കുട്ടി.ഉച്ചയ്ക്ക് കനത്ത മഴയോടൊപ്പം ശക്തമായ കാറ്റും വീശിയിരുന്നു.മഴയില്‍ നിന്ന് രക്ഷപ്പെടാനായി പെണ്‍കുട്ടിയും സുഹൃത്തായ ആദര്‍ശും കടയ്ക്കടുത്ത് പോയ് നില്‍ക്കുകയായിരുന്നു.ശക്തമായ കാറ്റില്‍ കട മറിഞ്ഞ് ആദര്‍ശിന്റെയും നിത്യയുടേയും ദേഹത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു.നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.ഇരുവരെയും വണ്ടാനാം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും നിത്യയെ രക്ഷിക്കാനായില്ല.ആദര്‍ശ് ചികിത്സയില്‍ തുടരുകയാണ്.
ആലപ്പുഴ ബീച്ചില്‍ കട മറിഞ്ഞ് പണ്‍കുട്ടിക്ക് ധാരുണാന്ത്യം
മഴയില്‍ നിന്ന് രക്ഷപ്പെടാനായി പെണ്‍കുട്ടിയും സുഹൃത്തായ ആദര്‍ശും കടയ്ക്കടുത്ത് പോയ് നില്‍ക്കുകയായിരുന്നു
New Update
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
