തിരുവന്തപുരം: അപ്പാർട്ടുമെന്റിൽ കയറി സിവിൽ സർവീസ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി. കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ രണ്ടുദിവസം മുൻപാണ് പരാതി ലഭിച്ചെത്. യുവതി താമസിക്കുന്ന മുറിയിലെത്തിയ സുഹൃത്താണ് ബലാത്സംഗം ചെയ്തത്. യുവതിയുടെ പരാതിയിൽ കൂപ്പർ ദീപു എന്ന ദീപുവിനെതിരെ കേസ് എടുത്തതായി കഴക്കൂട്ടം പൊലീസ് അറിയിച്ചു.
പീഡിപ്പിക്കുന്ന ദൃശ്യം യുവാവ് മൊബൈൽ ഫോണിൽ പകർത്തിയതായും യുവതി പരാതിയിൽ പറയുന്നു. ഐഎഎസ് വിദ്യാർഥിനിക്ക് ഒരു പ്രണയമുണ്ട്. ആ യുവാവിന്റെ സുഹൃത്താണ് ദീപു. സുഹൃത്തിനെ കുറിച്ച് കാര്യങ്ങൾ പറയാനുണ്ടെന്ന് പറഞ്ഞാണ് ദീപു മുറിയിലെത്തിയത്. അതിന് പിന്നാലെ ബലമായി മദ്യം കുടിപ്പിച്ച ശേഷം ദീപു ബലാത്സംഗത്തി നിരയാക്കുകയായിരുന്നെന്നും യുവതി പറഞ്ഞു. പ്രതിക്കായി കഴക്കൂട്ടം പൊലീസ് അന്വേഷണം ഉർജിതമാക്കി. പ്രതി സംസ്ഥാനം വിട്ടതായും റിപ്പോർട്ടുകളുണ്ട്.