/kalakaumudi/media/media_files/2025/05/19/Gqc6ZdBLLbkszgYfE7wn.jpeg)
കൊച്ചി: വാഹനാപകടത്തിൽ ഒരു കൈ നഷ്ടപ്പെട്ടിട്ടും തളരാതെ ജീവിതം കെട്ടിപ്പടുക്കുകയാണ് സഹൽ. എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൻ്റെ അംഗവൈകല്യമുള്ളവർക്കുള്ള സ്വയംതൊഴിൽ വായ്പ പദ്ധതിയായ കൈവല്യയിലൂടെ ലഭിച്ച തുക ഉപയോഗിച്ചാണു സഹൽ അത്തർ കച്ചവടം നടത്തുന്നത്. പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലൂടെയാണു സഹൽ ശ്രദ്ധേയനാവുന്നത്. മേളയിലൂടെ തൻ്റെ ഏറ്റവും മികച്ച അത്തറുകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയാണ് സഹൽ. കൈവല്യ പദ്ധതി വഴി 40% മുതൽ ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് 50,000 രൂപ വായ്പ ലഭിക്കും. വായ്പാ തുകയുടെ 50% സബ്സിഡിയായും ലഭിക്കും. സഹലിനെ പോലെ അനവധി പേർക്കാണ് കൈവല്യയിലൂടെ പുതുജീവിതം ലഭിച്ചത്.