കോട്ടയം എം സി റോഡില്‍ സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കോട്ടയം മൂലവട്ടം പുത്തന്‍പറമ്പില്‍ പി എസ് മനോജ് (49), ഭാര്യ പ്രസന്ന എന്നിവരാണ് മരിച്ചത്. എം സി റോഡ് മണിപ്പുഴ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ പമ്പിനു സമീപമായിരുന്നു അപകടം ഉണ്ടായത്. അപകടത്തിന് പിന്നാലെ ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ ആണ് സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. പമ്പില്‍ നിന്ന് പെട്രോള്‍ അടിച്ച ശേഷം ഇവര്‍ സ്‌കൂട്ടറില്‍ റോഡിലേയ്ക്കു പ്രവേശിക്കുമ്പോള്‍ എതിരെ അമിത വേഗത്തില്‍ എത്തിയ പിക്കപ്പ് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയെ തുടര്‍ന്ന് സ്‌കൂട്ടര്‍ റോഡരികിലേക്ക് തെറിച്ചുവീണു.