/kalakaumudi/media/media_files/2025/09/14/arlekar-2025-09-14-16-57-17.jpg)
കൊച്ചി: വികസിത ഭാരതം എന്ന ലക്ഷ്യത്തിന് വികസിത കേരളം കൂടിയേ തീരൂവെന്ന് ഗവർണർ രാജേന്ദ്ര അർലേകർ. കേരളം വികസിക്കുമ്പോഴാണ് ഇന്ത്യ പൂർണമായി പുരോഗതി കൈവരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയുടെ ഫ്യൂച്ചർ കേരള മിഷൻറെ ഭാഗമായുള്ള ലെക്ചർ സീരിസിൻറെ ഉദ്ഘാടനവും ഐഡിയ ഫെസ്റ്റ് ലോഞ്ചിങ്ങും നിർവഹിച്ച് സംസാരിക്കുകയായിരുന്നു ഗവർണർ. ഫ്യൂച്ചർ കേരള മിഷൻ എന്നത് കേവലം വിദ്യാഭ്യാസ പദ്ധതി മാത്രമല്ലെന്നും ക്രിയാത്മകമായി മാറ്റിമറിക്കാൻ ലക്ഷ്യമിടുന്ന ഒരു കൂട്ടായ പരിശ്രമമാണെന്ന് കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസിലർ പ്രൊഫ. ഡോ ജെ ലത പറഞ്ഞു. എല്ലാ മാസവും പ്രമുഖർ പങ്കെടുക്കുന്ന പ്രഭാഷണ പരമ്പര കേരളത്തിൻറെ സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ വേണു രാജാമണി പറഞ്ഞു.