ഊഞ്ഞാലാടുന്നതിനിടെ തൂണ് ദേഹത്തുവീണ് നാലു വയസുകാരന്‍ മരിച്ചു

വീടിനോട് ചേര്‍ന്ന് സിമന്റ് തൂണില്‍ സാരി ഉപയോഗിച്ച് കെട്ടിയ ഊഞ്ഞാലില്‍ ആടുന്നതിനിടെ സിമന്റ് തൂണ് തകര്‍ന്ന് കുഞ്ഞിന്റെ പുറത്തു വീഴുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ കാരക്കോണം മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

author-image
Prana
New Update
rithwik
Listen to this article
0.75x1x1.5x
00:00/ 00:00

കാരക്കോണം ത്രേസ്യാപുരത്ത് ഊഞ്ഞാല്‍ ആടുന്നതിനിടയില്‍ സിമന്റ് തൂണ് ഇളകി ദേഹത്ത് വീണ് നാലു വയസ്സുകാരന് ദാരുണാന്ത്യം. രാജേഷ് ചിഞ്ചു ദമ്പതിമാരുടെ മകന്‍ ഋതിക്(4) ആണ് മരിച്ചത്.
ഋതികിന്റെ അച്ഛന് സുഖമില്ലാത്തതിനാല്‍ മാതാപിതാക്കള്‍ രണ്ടുപേരും ആശുപത്രിയില്‍ പോയതിനിടെയായിരുന്നു അപകടം. കുട്ടിയെ സമീപത്തെ ബന്ധുവിന്റെ വീട്ടില്‍ ഏല്‍പ്പിച്ചായിരുന്നു ഇരുവരും പോയത്.
വീടിനോട് ചേര്‍ന്ന് സിമന്റ് തൂണില്‍ സാരി ഉപയോഗിച്ച് കെട്ടിയ ഊഞ്ഞാലില്‍ ആടുന്നതിനിടെ സിമന്റ് തൂണ് തകര്‍ന്ന് കുഞ്ഞിന്റെ പുറത്തു വീഴുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ കാരക്കോണം മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കാരക്കോണം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രാജേഷ് ചിഞ്ചു ദമ്പതിമാരുടെ മൂന്നാമത്തെ മകനാണ് ഋതിക്. സഹോദരങ്ങള്‍: റിയ രാജേഷ്, റിഥു രാജേഷ്

accident death karakonam medical college wall collapsed