ആലുവയില്‍ നാലംഗ സംഘം ഏറ്റുമുട്ടി; ഒരാള്‍ക്ക് വെട്ടേറ്റു

കോഴിക്കോട് സ്വദേശി മുരളിക്കാണ് വെട്ടേറ്റത്. ഗുരുതരാവസ്ഥയിലായ ഇയാളെ കളമശ്ശേരി മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടിന്റോയെയും തമിഴ്‌നാട് സ്വദേശിയായ ഒരു സ്ത്രീയേയും കസ്റ്റഡിയിലെടുത്തു.

author-image
Prana
New Update
crime m
Listen to this article
0.75x1x1.5x
00:00/ 00:00

 ആലുവ റെയില്‍വേ സ്‌റ്റേഷനു സമീപം നാലംഗ സംഘം ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. കോഴിക്കോട് സ്വദേശി മുരളിക്കാണ് വെട്ടേറ്റത്. ഗുരുതരാവസ്ഥയിലായ ഇയാളെ കളമശ്ശേരി മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റെയില്‍വേ സ്‌റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്ത് ഇരു ചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നിടത്തുവച്ച് രണ്ട് സ്ത്രീകള്‍ തമ്മില്‍ ഏറ്റുമുട്ടുകയും തുടര്‍ന്ന് മുരളിയും ഇടുക്കി സ്വദേശിയായ ടിന്റോയും തമ്മില്‍ തര്‍ക്കമുണ്ടാകുകയുമായിരുന്നു. പിന്നാലെ മുരളിയെ ടിന്റോ വെട്ടുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി ടിന്റോയെയും തമിഴ്‌നാട് സ്വദേശിയായ ഒരു സ്ത്രീയേയും കസ്റ്റഡിയിലെടുത്തു. ഇവിടെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും ലഹരി വില്പനാ സംഘങ്ങള്‍ തമ്പടിക്കുന്നതായും ആരോപണമുണ്ട്.

Aluva Attack stabbed custody