ഒരു ലക്ഷത്തിലേറെ ചെറുനക്ഷത്രങ്ങൾ കൊണ്ട് നിർമ്മിച്ച കൂറ്റൻഒറിഗാമി വാൽനക്ഷത്രം ഇന്ന് മിഴി തുറക്കും

ഒരു ലക്ഷത്തിലേറെ ചെറുനക്ഷത്രങ്ങൾ കൊണ്ട് നിർമ്മിച്ച കൂറ്റൻ ഒറിഗാമി വാൽനക്ഷത്രം ഇന്ന് മിഴി തുറക്കും.പാറശാല നെടുവാൻവിളയിലെ ഹോളി ട്രിനിറ്റി ചർച്ചിലാണ് 38 അടി ഉയരവും 28 അടി വീതിയുമുള്ള ഈ വിസ്മയ നക്ഷത്രം നിർമ്മിച്ചത്

author-image
Devina
New Update
origami

പാറശാല: ഒരു ലക്ഷത്തിലേറെ ചെറുനക്ഷത്രങ്ങൾ കൊണ്ട് നിർമ്മിച്ച കൂറ്റൻ ഒറിഗാമി വാൽനക്ഷത്രം ഇന്ന് മിഴി തുറക്കും.

പാറശാല നെടുവാൻവിളയിലെ ഹോളി ട്രിനിറ്റി ചർച്ചിലാണ് 38 അടി ഉയരവും 28 അടി വീതിയുമുള്ള ഈ വിസ്മയ നക്ഷത്രം നിർമ്മിച്ചത് .

ബത്‌ലഹം സ്റ്റാർ എന്നറിയപ്പെടുന്ന ഇതിന് 8 ഇതളുകളാണ്.

ഒട്ടേറെ റെക്കോർഡുകളുടെ ഉടമയായ മഞ്ഞാലുമൂട് തിട്ടുമൺതോട്ടം വീട്ടിൽ എസ്.ശ്രീരാജ് ആണ് നക്ഷത്രത്തിന്റെ ശിൽപ്പി. 

കടലാസിൽ കലാരൂപങ്ങൾ ഉണ്ടാക്കുന്ന ഒറിഗാമിക്കുവേണ്ടിയുള്ള പ്രത്യേകതരം വെള്ളക്കടലാസിൽ ഒന്നരെ സെന്റീമീറ്റർ വലുപ്പമുള്ള കുഞ്ഞൻ നക്ഷത്രങ്ങൾ ഉണ്ടാക്കുന്നതായിരുന്നു നിർമ്മാണത്തിന്റെ ആദ്യഘട്ടം.

കു ട്ടികളും മുതിർന്നവരുമായ 50 ഓളം പേർ കഴിഞ്ഞ ഒരുമാസം കൊണ്ടാണ് 1,05.200 കുഞ്ഞുനക്ഷത്രങ്ങൾ നിർമ്മിച്ചത്.

പള്ളി വികാരി ഫാ.കിരൺ രാജും മറ്റും മികച്ച പ്രോത്സാഹനമാണ് നൽകിയത്.

തുടർന്ന് വലിയ നക്ഷത്രത്തിനായി പ്രത്യേകം നിർമ്മിച്ച ഫ്രെയിമിൽ പത്രക്കടലാസ് കൊണ്ടും  അതിന് പുറത്ത് ഒറിഗാമി കടലാസ് കൊണ്ടു പൊതിഞ്ഞു ശേഷം കുഞ്ഞു നക്ഷത്രങ്ങൾ ഒന്നൊന്നായി ഒട്ടിച്ചെടുക്കുകയായിരുന്നു.

 ഏറ്റവും മുകളിൽ തിരുപ്പിറവിയുടെ ചിത്രവും വൈദ്യുതി വിളക്കും ഇന്ന് മിഴിതുറക്കുന്നതോടെ ഒരുമാസം നീണ്ട ശ്രീരാജിന്റെ അധ്വാനം സഫലമാകും.

 കഴിഞ്ഞ 6 ന് ഗിന്നസ് ബുക്ക് റെക്കൊർഡ്‌സ് പ്രതിനിധികൾ നക്ഷത്രം കാണാനെത്തിയിരുന്നു.

 കാപ്പിപ്പൊടിയിൽ വരച്ച എലിസബത്ത് രാജ്ഞി മൂന്നരലക്ഷം തീപ്പെട്ടിക്കൊള്ളികൾ കൊണ്ട് നിർമ്മിച്ച ചാർളി ചാംപ്‌ളിൻ എന്നിവയ്ക്ക് ശ്രീരാജിന് ഗിന്നസ് ബുക്ക് റെക്കോർഡ് ലഭിച്ചിരുന്നു.