/kalakaumudi/media/media_files/2024/11/05/0a2P3yR4CPaDS9y73HN5.jpg)
വടകര എംപി ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാൽ രംഗത്ത്. വർഗീയത നന്നായി കളിക്കുന്ന ആളാണ് ഷാഫി പറമ്പിലെന്ന് പത്മജ പറഞ്ഞു. ഉമ്മൻചാണ്ടിയെ ഒറ്റിക്കൊടുക്കുന്ന ആളായിരുന്നു ഷാഫി. ഷാഫി ഒരേസമയം ഉമ്മൻചാണ്ടിയുടെയും എതിർപക്ഷത്തിന്റെയും ആളായിരുന്നുവെന്നും പത്മജ ആരോപിച്ചു.
ഇപ്പോൾ യുഡിഎഫ് വരും ഇപ്പോൾ മന്ത്രിയാകും എന്നുകരുതി ഇരിക്കുന്ന ആളാണ് ഷാഫി. വർഗീയത നന്നായി കളിക്കുന്ന ആളായതുകൊണ്ടുതന്നെ ഷാഫി വടകരയിൽ ജയിക്കുമെന്ന് ഉറപ്പായിരുന്നുവെന്നും പത്മജ കൂട്ടിച്ചേർത്തു. കെ മുരളീധരൻ കോൺഗ്രസിൽ നിരാശനാണ്. വടകരയിൽ നിർത്തിയിരുന്നെങ്കിൽ മുരളീധരൻ ജയിക്കുമായിരുന്നെന്നും പത്മജ പറഞ്ഞു.
കെ മുരളീധരൻ പാലക്കാട് നിന്ന് മത്സരിച്ചിരുന്നെങ്കിൽ ഇപ്പോൾ മുഖ്യമന്ത്രി കാൻഡിഡേറ്റാണ്. അതുണ്ടാവാതിരിക്കാനാണ് മുരളീധരനെ വെട്ടിയത്. അപ്പോൾ ഒരാൾ കുറഞ്ഞുകിട്ടി. കെ സുധാകരനെയും പ്രായമായെന്നും ബോധമില്ലെന്നും പറഞ്ഞ് ഒഴിവാക്കിയെന്നും പത്മജ ആരോപിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
