പാലക്കാട് ഗുഡ്‌സ് ട്രെയിന്‍ പാളംതെറ്റി; ട്രെയിനുകള്‍ വൈകിയോടി

ഇന്ന് രാവിലെ 11.30നാണ് അപകടം. തുടര്‍ന്ന് 2 മണിയോടെ ഷൊര്‍ണൂരില്‍നിന്നുള്ള എന്‍ജിനീയറിങ് സംഘമെത്തി പാളംതെറ്റിയ ഗുഡ്‌സ് ട്രെയിന്‍ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

author-image
Biju
New Update
goods

പാലക്കാട്: പട്ടാമ്പി പള്ളിപ്പുറത്ത് ഗുഡ്‌സ് ട്രെയിന്‍ പാളംതെറ്റിയുണ്ടായ അപകടത്തെ തുടര്‍ന്നു സംസ്ഥാനത്തു ഒട്ടേറെ ട്രെയിനുകള്‍ വൈകിയോടുന്നു. മംഗലാപുരത്തുനിന്നു പാലക്കാട്ടേക്കുവന്ന ഗുഡ്‌സ് ട്രെയിനാണ് പാളം തെറ്റിയത്. ഇന്ന് രാവിലെ 11.30നാണ് അപകടം. തുടര്‍ന്ന് 2 മണിയോടെ ഷൊര്‍ണൂരില്‍നിന്നുള്ള എന്‍ജിനീയറിങ് സംഘമെത്തി പാളംതെറ്റിയ ഗുഡ്‌സ് ട്രെയിന്‍ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

അപകടത്തെ തുടര്‍ന്ന് ആറ് ട്രെയിനുകള്‍ വൈകിയോടുകയാണ്. ഏറനാട് എക്‌സ്പ്രസ്, പരശുറാം എക്‌സ്പ്രസ്, ലോകമാന്യ തിലക് കൊച്ചുവേളി എക്‌സ്പ്രസ്, നിസാമുദ്ദീന്‍ കൊച്ചുവേളി എക്‌സ്പ്രസ്, കോഴിക്കോട്‌നിന്നും പുറപ്പെടുന്ന ജനശതാബ്ദി എക്‌സ്പ്രസ്, കോഴിക്കോട് പാലക്കാട് പാസഞ്ചര്‍ ട്രെയിന്‍ തുടങ്ങിയവയാണ് വൈകി സര്‍വീസ് നടത്തുന്നത്. അതേസമയം രണ്ട് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കുകയും ചെയ്തു. കോഴിക്കോട്‌നിന്നും പാലക്കാട്ടേക്ക് വരുന്ന പാസഞ്ചര്‍ ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും. അതേസമയം പാലക്കാട് നിന്നും കണ്ണൂരിലേക്കുള്ള പാസഞ്ചര്‍ ട്രെയിന്‍ ഷൊര്‍ണൂരില്‍നിന്നും യാത്ര 3 മണിക്കു യാത്ര ആരംഭിച്ചു.