/kalakaumudi/media/media_files/2025/08/24/img_3706-2025-08-24-11-45-30.jpg)
തൃക്കാക്കര: കേരളത്തിലെ പ്രമുഖ ഓട്ടോണമസ് കോളേജായ രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ ഒന്നാം വര്‍ഷ ബി.ടെക് ,എം.ടെക് വിദ്യാര്‍ഥികളുടെ പഠനത്തിന് തുടക്കം കുറിക്കുന്ന 'ദീക്ഷാരംഭം 2025 ' സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്നചടങ്ങിൽ നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റി ഡല്‍ഹി ക്യാമ്പസ് ഡയറക്ടര്‍ പൂര്‍വി പൊഖരിയാല്‍ മുഖ്യാതിഥിയായി. രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് & ടെക്‌നോളജി മാനേജറുമായ റവ: ഫാദര്‍ ബെന്നി നാല്‍ക്കര അധ്യക്ഷതവഹിച്ചു. ആര്‍. എസ്. ഇ .ടി. പ്രിന്‍സിപ്പാള്‍ റവ.ഫാദര്‍ ഡോ. ജയ്‌സണ്‍ പോള്‍ മുളേരിക്കല്‍, . ഡയറക്ടര്‍ റവ.ഫാദര്‍ ഡോ.ജോസ് കുര്യേടത്,അസി. ഡയറക്ടറും യു.ജി സ്റ്റഡീസ് ഡീനുമായ റവ:ഫാ. ഡോ. ജോയല്‍ ജോര്‍ജ് പുള്ളോലില്‍ തുഴടങ്ങിയവർസംസാരിച്ചു.
.