/kalakaumudi/media/media_files/i6cshnsPXfht2GE95PF2.jpeg)
മേരി ഷൈനി
കൊച്ചി: സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് ആരോഗ്യപ്രവർത്തക മരിച്ചു.പനങ്ങാട് ചേപ്പനം ഭാഗത്ത് കോലോത്ത് വീട്ടിൽ മേരി ഷൈനി (33) ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം.തേവര ഫെറി ഭാഗത്തുനിന്നും കുണ്ടന്നൂർ ഭാഗത്തേക്ക് തിരിയുന്ന ഭാഗത്ത് വച്ച് റോഡിനു കുറുകെ ചാടിയ സ്കൂൾ കുട്ടിയെ ഇടിക്കാതിരിക്കുവാൻ ലോറി ഇടത്തേക്ക് വെട്ടിച്ചപ്പോൾ സ്കൂട്ടർ യാത്രക്കാരി ലോറിക്കടിയിൽപെടുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് യുവതിയെ ലോറിക്കടിയിൽ നിന്നും പുറത്തെടുത്തത്.ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മരട് മുൻസിപ്പാലിറ്റിയിലെ ആശവർക്കറായിരുന്നു.ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി ജീവനക്കാരിയാണ്