വയനാടിനൊരു കൈ സഹായം - ഫ്ളാഗ് ഓഫ് ചെയ്തു.

നിത്യോപയോഗ സാധനങ്ങളുടെ ആദ്യ ലോഡ് - വയനാടിനൊരു   കൈ സഹായം - ബി ജെ പി ജില്ലാ പ്രസിഡന്റ്  അഡ്വ. കെ.എസ്. ഷൈജു ഫ്ളാഗ് ഓഫ് ചെയ്തു

author-image
Shyam Kopparambil
New Update
sd
Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി -  വയനാട്ടിൽ പ്രകൃതി ദുരന്തത്തിനിരയായി ക്യാമ്പുകളിൽ കഴിയുന്നവർക്കായി ബിജെപി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഭരിച്ച നിത്യോപയോഗ സാധനങ്ങളുടെ ആദ്യ ലോഡ് - വയനാടിനൊരു   കൈ സഹായം - ബി ജെ പി ജില്ലാ പ്രസിഡന്റ്  അഡ്വ. കെ.എസ്. ഷൈജു ഫ്ളാഗ് ഓഫ് ചെയ്തു. ബിജെപി ഓഫീസിനു മുന്നിൽ നടന്ന ചടങ്ങിൽ
ബിജെപി ജില്ലാ ജന. സെക്രട്ടറി എസ്. സജി, ജില്ലാ വൈസ് പ്രസിഡന്റ്  അഡ്വ.പ്രിയ പ്രശാന്ത്, ജില്ലാ സെക്രട്ടറി ഷാജി മൂത്തേടൻ, സംസ്ഥാന സമിതിയംഗം സി.ജി. രാജഗോപാൽ, സംസ്ഥാന കൗൺസിൽ അംഗം കെ.എസ്. സുരേഷ് കുമാർ ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ്  വിനോദ് വർഗ്ഗീസ്. ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡണ്ട് കെ.കെ. വേലായുധൻ, ജന. സെക്രട്ടറി വിഷണു പ്രവീൺ, മണ്ഡലം പ്രസിഡന്റ്മാരായ ശശികുമാരമേനോൻ. അഡ്വ. പി.എസ്. സ്വരാജ്, അഡ്വ. വേദരാജ്, പ്രസ്റ്റി പ്രസന്നൻ, രഘുറാം, മണ്ഡലം ജന. സെ ക്ര ട്ടറിമാരായ യു.ആർ, രാജേഷ്, ഷിനോസ്. ശിവകുമാർ കമ്മത്ത് എന്നിവർ പങ്കെടുത്തു.

Vayanad