സസ്പെൻഷനിലായ അധ്യാപകൻ്റെ വീട്ടിൽ നിന്ന് പിടികൂടിയത് വൻ കള്ളനോട്ട്

ഈങ്ങാപ്പുഴ കുഞ്ഞുകുളം സ്വദേശി ഹിഷാമിൻ്റെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് 17.38 ലക്ഷം രൂപയുടെ കള്ള നോട്ട് പിടികൂടിയത്. ഇയാൾ നേരത്തെ സസ്പെൻഷനിലായിരുന്നു.

author-image
Anagha Rajeev
New Update
fake cash arrest

കോഴിക്കോട് താമരശ്ശേരിയിൽ സസ്പെൻഷനിലായ യുപി സ്‌കൂൾ അധ്യാപകൻ്റെ വീട്ടിൽ നിന്ന് പിടികൂടിയത് വൻ കള്ളനോട്ട് ശേഖരം. ഈങ്ങാപ്പുഴ കുഞ്ഞുകുളം സ്വദേശി ഹിഷാമിൻ്റെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് 17.38 ലക്ഷം രൂപയുടെ കള്ള നോട്ട് പിടികൂടിയത്. ഇയാൾ നേരത്തെ സസ്പെൻഷനിലായിരുന്നു.

വയനാട് ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനക്കിടെ ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് ഹിഷാമിന്റെ വീട്ടിൽ പരിശോധന നടത്തിയത്. തുടർന്നാണ് വൻ കള്ളപ്പണ ശേഖരം പൊലീസ് പിടികൂടിയത്. സമാനമായ കള്ളനോട്ട് കേസിൽ അറസ്റ്റിലായി ഒരു മാസം മുൻപ് ജാമ്യത്തിലിറങ്ങിയ ആളാണ് ഹാഷിം. ഇതിന് പിന്നാലെയാണ് ഹാഷിമിനെ സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തത്.

fake cash