തൃക്കാക്കര: കാക്കനാട് വൻ തീപിടുത്തം. ആക്രി കടക്കാണ് തീപിടിച്ചത്.ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു തീ പിടുത്തമുണ്ടായത്.തീപിടുത്തം ഉണ്ടായത് എങ്ങനെയെന്നതിൽ വ്യക്തതയില്ല.പ്ലാസ്റ്റിക്ക് കൂട്ടിയിട്ടിരിക്കുന്ന ഭാഗത്ത് നിന്നാണ് തീ പടർന്നതെന്നാണ് തൊഴിലാളികൾ പറയുന്നത്.
ഫയർഫോഴ്സ് എത്തി തീയിണക്കാൻ ശ്രമിക്കുന്നു. തീ വളരെ വേഗത്തിൽ വ്യാപിച്ചു.
ജോലിയിൽ ഇതരസംസ്ഥാനക്കാരനായ ജീവനക്കാരൻ ഉണ്ടായിരുന്നു.പ്രദേശത്ത് തീയും പുകയും പടർന്നതോടെ പ്രദേശത്തെ വീടുകളിൽ നിന്നും ആളുകളെ മാറ്റി.തൃക്കാക്കര ഉൾപ്പടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഫയർഫോഴ്സ് സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. തീ അണക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. വളരെ വേഗത്തിൽ തീ പടർന്ന് പിടിക്കുന്നതിനാൽ അതിന്റെ അടുത്തേക്ക് എത്താൻ കഴിഞ്ഞിട്ടില്ല. വലിയ കറുത്ത പുകയാണ് സംഭവ സ്ഥലത്ത് നിന്ന് ഉയരുന്നത്.വെൽഡിങ്ങിനിടെയുണ്ടായ തീപിടുത്തമെന്നാണ് ലഭിക്കുന്ന വിവരം. സ്ഥലത്തുണ്ടായിരുന്ന തെങ്ങുകൾ ഉൾപ്പെടെ പൂർണമായി കത്തിനശിച്ചു. തീപിടുത്തത്തിൽ ഷെഡ്ഡിന്റെ ഒരു ഭാഗം തകർന്ന് വീണു. ഒരു മണിക്കൂർ മുൻപാണ് തീപിടുത്തം ഉണ്ടായത്. ഇലക്ട്രോണിക് സാധനങ്ങൾ ഉൾപ്പെടെയുള്ളതിനാൽ തീ വേഗം പടരുകയാണ്. സമീപത്ത് വീടുകളുണ്ട്. നാട്ടുകാർ ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്.
കാക്കനാട് വൻ തീ പിടുത്തം, ആക്രി കടക്കാണ് തീപിടിച്ചത്.
കാക്കനാട് വൻ തീപിടുത്തം. ആക്രി കടക്കാണ് തീപിടിച്ചത്.ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു തീ പിടുത്തമുണ്ടായത്.തീപിടുത്തം ഉണ്ടായത് എങ്ങനെയെന്നതിൽ വ്യക്തതയില്ല.പ്ലാസ്റ്റിക്ക് കൂട്ടിയിട്ടിരിക്കുന്ന ഭാഗത്ത് നിന്നാണ് തീ പടർന്നതെന്നാണ് തൊഴിലാളികൾ പറയുന്നത്.
New Update