അതിര്‍ത്തിയില്‍ വന്‍ ലഹരി മരുന്ന് വേട്ട

A huge hunt for intoxicating drugs at the border Hashish oil and MDMA were recovered from Poopara Chembala's house. Hashish oil was found buried near the house

author-image
Prana
New Update
Drug
Listen to this article
0.75x 1x 1.5x
00:00 / 00:00

ഇടുക്കി-തമിഴ്‌നാട് അതിര്‍ത്തിയില്‍ വന്‍ ലഹരി മരുന്ന് വേട്ട. പൂപ്പാറ ചെമ്പാലയില്‍ വീട്ടില്‍ നിന്നും ഹാഷിഷ് ഓയിലും എം ഡി എം എ യും കണ്ടെടുത്തു. ഹാഷിഷ് ഓയില്‍ വീടിന് സമീപം കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. 10 മില്ലി വീതം കൊള്ളുന്ന 16 കുപ്പികളിലായാണ് ഹാഷിഷ് ഓയില്‍ സൂക്ഷിച്ചിരുന്നത്.വീടിനുള്ളില്‍ നിന്ന് എം ഡി എം എ യും കണ്ടെടുത്തു. മൊബൈല്‍ ചാര്‍ജറിലും വീട്ടിലെ വയറിങ്ങിലും ഒളിപ്പിച്ച നിലയിലായിരുന്നു എം ഡി എം എ കണ്ടെത്തിയത്.

സംഭവത്തില്‍ എറണാകുളം സ്വദേശികളായ നാല് യുവാക്കളെ കസ്റ്റഡിയിലെടുത്തു. വീട് വാടകയ്‌ക്കെടുത്ത് നാല് ദിവസം മുമ്പാണ് ഇവര്‍ ഇവിടെ എത്തിയത്. ആട് ഫാം തുടങ്ങുന്നതിനാണ് വന്നതെന്നായിരുന്നു നാട്ടുകാരോട് ഇവര്‍ പറഞ്ഞിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് നര്‍കോട്ടിക് വിഭാഗം പരിശോധന നടത്തിയത്.