ആറ്റിങ്ങലിൽ മഹാവിഷ്ണുവിന്റെ  കൂറ്റൻ പ്രതിമ ഒരുങ്ങുന്നു

85 അടിയിലേറെ ഉയരമുള്ള പ്രതിമയ്ക്ക് മൂന്നു കോടിയോളമാണ് നിർമാണച്ചെലവ്

author-image
Devina
New Update
vishnu

  \ .
ആറ്റിങ്ങൽ ;കൊല്ലമ്പുഴ മരാഴ്ചയിൽ മഹാവിഷ്ണു ക്ഷേത്രവളപ്പിൽ മഹാവിഷ്ണുവിന്റെ കൂറ്റൻപ്രതിമ ഒരുങ്ങുന്നു .85 അടിയിലേറെ ഉയരമുള്ള ചാതുർ ബാഹു പ്രതിമയാണ് നിർമിക്കുന്നത് .മൂന്നു കോടിയോളം രൂപയാണ്  നിർമാണച്ചെലവ് പ്രതീക്ഷിക്കുന്നതെന്ന് ക്ഷേത്രട്രസ്സ്റ് ഭാരവാഹികൾ അറിയിച്ചു .ആറ്റിങ്ങൽ കൊട്ടാരവുമായി ബന്ധം മരാഴ്ചക്ഷേത്രത്തിനുള്ളതായി പഴമക്കാർ പറയുന്നു .ഒട്ടേറെ ഭൂമി തിരുവിതാംകൂർ കൊട്ടാരം കരം  ഒഴിവാക്കി ക്ഷേത്രത്തിന് വിട്ടുനൽകിയിരുന്നു ,വിശാലമായ പാർക്കിംഗ് സൗകര്യം ,കുട്ടികളുടെ പാർക്ക് ,ധ്യാനകേന്ദ്രം ,ഓഫീസ്,പൂന്തോട്ടം ,താമരക്കുളം ഇവയെല്ലാം ഇതോടൊപ്പം ഒരുങ്ങും .