കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി എ ജയതിലക്‌

കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിലവില്‍ ധനകാര്യവകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായ എ ജയതിലക്‌.സംസ്ഥാനത്തെ അമ്പതാമത്തെ ചീഫ് സെക്രട്ടറിയാണ്. 2026 ജൂണ്‍ വരെയാണ് കാലാവധി.

author-image
Akshaya N K
New Update
j

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിലവില്‍ ധനകാര്യവകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായ എ ജയതിലക്‌. സംസ്ഥാനത്തെ അമ്പതാമത്തെ ചീഫ് സെക്രട്ടറിയാണ് ഇദ്ദേഹം. 2026 ജൂണ്‍ വരെയാണ് കാലാവധി.

 ആദ്യം പുതിയ ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് കേരള കേഡറിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും ഡല്‍ഹിയില്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലുമുളള മനോജ് ജോഷിയെയാണ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിക്കാതെ വന്നതോടെയാണ് ജയതിലകിനെ തെരഞ്ഞെടുത്തത്. ചീഫ് സെക്രട്ടറിയായ ശാരദാ മുരളീധരന്‍ ഈ മാസം 30ന് വിരമിക്കാനിരിക്കെ, ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

a jayathilak kerala chief secretary