/kalakaumudi/media/media_files/2025/03/02/Qk6QuT84UxUH1WBoMUrg.jpeg)
തിരുവനന്തപുരം: ഇസ്രയേലിൽ മലയാളി വെടിയേറ്റ് മരിച്ചു. തിരുവനന്തപുരം തുമ്പ രാജീവ് ഗാന്ധി നഗർ സ്വദേശിയായ ഗബ്രിയേൽ പെരേരയാണ് ജോർദാൻ പട്ടാളത്തിന്റെ വെടിയേറ്റ് മരിച്ചത്. വിസിറ്റിങ് വിസയിൽ ജോർദാനിലെത്തിയ ഗബ്രിയേലിന് ഇസ്രായേലിലേക്ക് കടക്കുന്നതിനിടയിലാണ് ജോർദാൻ പട്ടാളത്തിന്റെ വെടിയേറ്റത് എന്നാണ് പ്രാഥമിക നിഗമനം.
ഗബ്രിയേൽ ഉൾപ്പടെ 4 പേർ അടങ്ങുന്ന സംഘമാണ് ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിച്ചത്. കൂടെയുണ്ടായ മേനംകുളം സ്വദേശിയായ എഡിസണും പട്ടാളത്തിന്റെ വെടി ഏറ്റിട്ടുണ്ട്. ഇദ്ദേഹത്തെ തിരികെ ഇന്ത്യയിൽ എത്തിച്ചിട്ടുണ്ട്. ഇസ്രയേലിലേക്ക് കടക്കാൻ ശ്രമിച്ച ഇവരെ ജോർദാൻ സേന തടഞ്ഞിരുന്നു. എന്നാൽ ഇവർ പാറക്കെട്ടുകളിൽ ഒളിക്കുകയായിരുന്നു. തുടർന്ന് നടന്ന വെടിവയ്പ്പിലാണ് ഗബ്രിയേലിന്റെ തലക്ക് വെടിയേൽക്കുകയും അതേത്തുടർന്ന് മരണം സംഭവിക്കുകയും ചെയ്തു.
വേളാങ്കണ്ണിക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഫെബ്രുവരി അഞ്ചിന് ഗബ്രിയേൽ വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് ബന്ധു ബീന പറഞ്ഞു. ഫെബ്രുവരി 9ന് വീട്ടിൽ വിളിച്ച് സുരക്ഷിതനാണെന്ന് അറിയിച്ചു. അതിന് ശേഷം വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല. എംബസിയിൽ നിന്ന് ഇ-മെയിൽ ലഭിച്ചപ്പോഴാണ് മരണവിവരം അറിഞ്ഞതെന്നും ബീന വ്യക്തമാക്കി. സാമ്പത്തിക ബാധ്യതകൾ തീർക്കാനാണ് ഗബ്രിയേൽ ഇസ്രായേലിലേക്ക് പോയതെന്നും മൃതദേഹം നാട്ടിലെത്തിക്കണമെന്നും വീട്ടുകാർ പറഞ്ഞു. ടബ്രിയേലിനൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് പേർ ഇപ്പോൾ ഇസ്രായേൽ ജയിലിൽ ആണ്