ട്രക്കിംഗിനിടെ മലയാളിക്ക് ദാരുണാന്ത്യം

അമൽ മോഹന് പുറമേ കൊല്ലം സ്വദേശിയായ വിഷ്ണു, മലയാളികളല്ലാത്ത രണ്ട് പേരുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഇന്നലെ മലമുകളിൽ വച്ച് അമൽ മോഹന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.

author-image
Anagha Rajeev
New Update
death in treaking

ഉത്തരാഖണ്ഡിൽ ട്രംക്കിംഗിന് പോയ മലയാളിക്ക് ദാരുണാന്ത്യം. ഇടുക്കി കമ്പിളിക്കണ്ടം സ്വദേശിയായ അമൽ മോഹനാണ് മരിച്ചത്. സംഘത്തിൽ നാലു പേരാണ് ഉണ്ടായിരുന്നത്. മറ്റ് മൂന്ന് പേർ സുരക്ഷിതരാണ്. ഇരുപതിനായിരുന്നു സംഘം ഉത്തരാഖണ്ഡിലെ ചാമോളി ജില്ലയിലെ ദ്രോണഗിരിയിലേക്ക് ട്രക്കിംഗിന് പോയത്.

അമൽ മോഹന് പുറമേ കൊല്ലം സ്വദേശിയായ വിഷ്ണു, മലയാളികളല്ലാത്ത രണ്ട് പേരുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഇന്നലെ മലമുകളിൽ വച്ച് അമൽ മോഹന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് എംഡിആർഎഫ് സംഘം എത്തി ചുമന്നാണ് അമലിനെ ബേസ് ക്യാമ്പിൽ എത്തിച്ചത്. ഇവിടെവെച്ച് മരണം സംഭവിക്കുകയായിരുന്നു.

സംഘത്തിലുണ്ടായിരുന്ന വിഷ്ണുവാണ് വിവരം നാട്ടിൽ അറിയിച്ചത്. അച്ഛനും സഹോദരനും സഹോദരിയുമാണ് അമലിനുള്ളത്. അമ്മ നേരത്തേ മരണപ്പെട്ടതാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.

death