/kalakaumudi/media/media_files/2025/09/25/prasanth-balan-2025-09-25-12-44-42.jpg)
തിരുവനന്തപുരം: അധികം വൈകാതെ ഒരു മലയാളി ബ​ഹിരാകാശത്തേക്ക് പോകുമെന്ന് ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റനും ഗഗന്‍യാന്‍ ദൗത്യത്തിനുള്ള സംഘാംഗവുമായ പ്രശാന്ത് ബാലകൃഷ്‌ണന്‍ നായർ.
തിരുവനന്തപുരം ഐഐഎസ്‍ടിയിൽ കുട്ടികളുമായി സംവദിക്കാനെത്തിയപ്പോഴാണ് അദേഹത്തിന്‍റെ പ്രതികരണം.
ബഹിരാകാശത്ത് ഇന്ത്യക്കാരെ എത്തിക്കാനുള്ള ഇന്ത്യയുടെ ​ഗ​ഗൻയാൻ പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട നാല് പേരിൽ മുതിർന്നയാളാണ് പ്രശാന്ത് ബാലകൃഷ്‌ണന്‍ നായര്‍.
ഗഗന്‍യാന്‍ ഉള്‍പ്പടെയുള്ള ഐഎസ്ആര്‍ഒയുടെ വരുംകാല ബഹിരാകാശ ദൗത്യങ്ങളെ ഏറെ പ്രതീക്ഷയോടെയാണ് മലയാളി കൂടിയായ പ്രശാന്ത് ബാലകൃഷ്‌ണന്‍ നായർ നോക്കിക്കാണുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
