നാടുവിട്ടയാളെ തിരിച്ചെത്തിക്കാനുള്ള യാത്രയിൽ ട്രെയിനിൽ നിന്നും ചാടി .പിന്നാലെ ചാടിയ പോലീസ്‌കാരന്‌ പരിക്കേറ്റു

നാടുവിട്ട യുവാവിനെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിനിടയിൽ  പോലീസിനെ കബളിപ്പിച്ചു രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ ആണ് ഇത്തരം സംഭവം ഉണ്ടായത്.ഇയാളെ തടയാനുള്ള ശ്രമത്തിനിടെ ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടിയിറങ്ങിയ സിവിൽ പൊലീസ് ഓഫിസർ ഷിനോ തങ്കച്ചന് കൈക്ക് പരിക്കേറ്റു.

author-image
Devina
New Update
train indian

മലപ്പുറം :നാടുവിട്ടുപോയ യുവാവിനെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിനിടയിൽ ട്രെയിനിൽ നിന്നും ചാടിയതിനെത്തുടർന്ന് പിന്നാലെ ചാടിയ പോലീസ്‌കാരന്‌ പരിക്കേറ്റു .

നാടുവിട്ട യുവാവിനെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിനിടയിൽ  പോലീസിനെ കബളിപ്പിച്ചു രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ ആണ് ഇത്തരം സംഭവം ഉണ്ടായത്.

ഇയാളെ തടയാനുള്ള ശ്രമത്തിനിടെ ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടിയിറങ്ങിയ സിവിൽ പൊലീസ് ഓഫിസർ ഷിനോ തങ്കച്ചന് കൈക്ക് പരിക്കേറ്റു.

യുവാവിനെ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം സഹോദരൻ കൊളത്തുർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. വിവരം പൊലീസ് മറ്റു സ്റ്റേഷനുകളിലേക്ക് കൈമാറി.