/kalakaumudi/media/media_files/2024/12/31/PpB5LsPhZcjReBQ5koRE.jpg)
മാനന്തവാടി: വയനാട് കളക്ടറേറ്റിന് മുന്നില്‍ ആത്മഹത്യാ ശ്രമം. കളക്ടറേറ്റിന് മുന്നില്‍ സമരം നടത്തുന്ന ജെയിംസ് കാഞ്ഞിരത്തിനാല്‍ എന്നയാളാണ് പ്രെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 2015 മുതല്‍ വനംവകുപ്പ് അന്യായമായി തട്ടിയെടുത്ത 12 ഏക്കര്‍ ഭൂമി വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ട് കാഞ്ഞിരത്തിനാല്‍ കുടുംബം കളക്ടറേറ്റിന് മുമ്പില്‍ സമരം ചെയ്യുന്നുണ്ട്. കാഞ്ഞിരത്തിനാല്‍ ജോര്‍ജ് എന്ന വ്യക്തി തുടങ്ങിയ സമരം പിന്നീട് ജെയിംസ് ഏറ്റെടുക്കുകയായിരുന്നു.
മുന്‍ ജില്ലാ കളക്ടര്‍ രേണുരാജ് ഈ കുടുംബത്തിന് അനുകൂലമായി റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. എന്നാല്‍ മറ്റ് നടപടികള്‍ ഉണ്ടായില്ല. മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ഇന്ന് നടത്തിയ സമരത്തിന്റെ ഭാഗമായി ഈ സമരപ്പന്തലിന് കേടുപാട് സംഭവിച്ചിരുന്നു. ഇതോടെയാണ് ജെയിംസിന്റെ ആത്മഹത്യാ ശ്രമം. പിന്നീട് പോലീസ് എത്തി ഇയാളെ അനുനയിപ്പിക്കുകയായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
