/kalakaumudi/media/media_files/03VRr4IrhLquXiFMaHg6.jpg)
കെ.പി.എസ്.ടി.എ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അശാസ്ത്രീയമായ അക്കാദമിക് കലണ്ടർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ ക്ലസ്റ്റർ പരിശീലനങ്ങൾ ബഹിഷ്കരിച്ച് ഡി.ഡി ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഡി.സി സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യുന്നു. ടി.യു സാദത്ത്, രഞ്ജിത്ത് മാത്യു, അജിമോൻ പൗലോസ്, കെ.എ ഉണ്ണി വിൻസൻ്റ് ജോസഫ്, ഷക്കീല ബീവി, ഷൈനി ബെന്നി, ബിജു വർഗീസ്, സുനിത പി. ഐ, സേവ്യർ പി.ജി, സുജിത്ത് പോൾ, മുരളി റ്റി.എ,തോമസ് പീറ്റർ, ജോബിൻ പോൾ വർഗീസ് എന്നിവർ സമീപം.
തൃക്കാക്കര: ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമായി അക്കാദമിക് കലണ്ടർ ഉണ്ടാക്കി എല്ലാ ശനിയാഴ്ചയും പ്രവർത്തി ദിനം ആക്കാനുള്ള സർക്കാർ നീക്കം അവസാനിപ്പിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.എസ്.ടി.എ ജില്ലാ കമ്മറ്റി കാക്കനാട് ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പൊതുവിദ്യാഭ്യാസ മേഖലയിൽ സർക്കാർ ഭിന്നിപ്പുണ്ടാക്കി സർക്കാർ നയം അടിച്ചേൽപ്പിക്കാനുള്ള ഗുഢശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഒരേ സ്കൂളിലെ ഒന്നുമുതൽ അഞ്ചു വരെയുള്ള കുട്ടികളും ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കും ശനിയാഴ്ച അവധി ലഭിക്കുമ്പോൾ ആറു മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക് പ്രവൃത്തി ദിനമാക്കുന്ന സാഹചര്യം സ്കൂൾ അന്തരീക്ഷത്തിൽ സൃഷ്ടിക്കുന്ന അസ്വസ്ഥതകൾ വലുതാണ്. വിദ്യാലയങ്ങൾ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുകയും അധ്യാപകരെ വ്യത്യസ്ത തട്ടുകളായി തിരിച്ച് സർക്കാരിനെതിരെയുള്ള പ്രതിഷേധം പൊളിക്കാനുള്ള ഹീനമായ ശ്രമമാണ് ഇതുവഴി സർക്കാർ നടത്തുന്നത്.
ജില്ലാ പ്രസിഡന്റ് രജ്ഞിത്ത് മാത്യു അദ്ധ്യക്ഷത വഹിച്ചു.മാത്യു കുഴൽനാടൻ എം എൽ.എ,സംസ്ഥാന വൈസ് പ്രസിഡന്റെ ടി.യു സാദത്ത് , ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ്, ട്രഷറർ ഷൈനി ബെന്നി, സംസ്ഥാന നിർവാഹസമിതി അംഗങ്ങളായ കെ.എ ഉണ്ണി ,വിൻസൻറ് ജോസഫ് ,ഷക്കീല ബീവി , ഡി.സി.സി സെക്രട്ടറി സുജിത്ത് പോൾ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സേവ്യർ പിജി ,സുനിത പി ഐ,ബിജു വർഗീസ് ഭാരവാഹികളായ റെജി എം എസ്, ജോബി ജോസഫ് ,സെലീന ജോർജ് ,ബിജു കുര്യൻ, തോമസ് പീറ്റർ, ടി എ മുരളി ,ശ്രീജിത്ത് അശോക് ,സിബിൽ പി ജോസഫ്, ജോബിൻ പോൾ വർഗീസ്, മൈക്കിൾ എം.എം, ഫാബിയാൻ മെയിൻ എന്നിവർ പ്രസംഗിച്ചു.