ആമഴിയഞ്ചൻ തോട്ടിലെ മാലിന്യം നീക്കാൻ ഇനിമുതൽ യന്ത്രച്ചിലന്തി

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കാൻ ഇനി തൊഴിലാളികളുടെ അധ്വാനം വേണ്ട. ജെൻ  റോബട്ടിക്‌സ് വികസിപ്പിച്ച നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന റോബട് ആയ ജി സ്‌പൈഡർ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു.

author-image
Devina
New Update
amayizha

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കാൻ ഇനി തൊഴിലാളികളുടെ അധ്വാനം വേണ്ട. ജെൻ  റോബട്ടിക്‌സ് വികസിപ്പിച്ച നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന റോബട് ആയ ജി സ്‌പൈഡർ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു.

തോട് വൃത്തിയാക്കുന്നതിനിടടെ ശുചീകരണതൊഴിലാളി ജോയി ഒഴുക്കിൽപ്പെട്ട സെൻട്രൽ റെയിൽവേ സ്‌റ്റേഷൻ പ്‌ളാറ്റ്‌ഫോമിനു സമീപത്തു നിന്നാണ് റോബട് മാലിന്യം നീക്കുക.

കോർപറേഷനും ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെൻ റോബട്ടിക് ഇന്നൊവേഷൻസും സംയുക്തമായാണ് റോബട് സംവിധാനം നടപ്പാക്കിയത്.

യന്ത്രത്തിൽ ഘടിപ്പിച്ചിട്ടുള്ള ക്യാമറകളും സെൻസറുകളും തോട്ടിൽ വന്നടിയുന്ന മാലിന്യത്തിന്റെ അളവ് തിട്ടപ്പെടുത്തി കോരി കരയിലിടും.

മാലിന്യം തരംതിരിച്ച് സംസ്‌കരിക്കേണ്ടത് കോർപറേഷനാണ്. 50 ലക്ഷത്തോളം രൂപയാണ് ഇതിന്റെ ചെലവ്.