/kalakaumudi/media/media_files/2025/11/15/virakupura-2025-11-15-15-06-58.jpg)
കൊച്ചി: കാക്കൂരിൽ യുവതിക്കും മകനും നേരെ ദയയില്ലാത്ത ക്രൂരത .സംശയ രോഗത്തെത്തുടർന്ന് ഭർത്താവും ഭർതൃ മാതാവും കൂടി വീട്ടിൽ നിന്ന് ഇറക്കിവിട്ട അമ്മയും മകനും രണ്ട് മാസത്തിലേറെ കഴിഞ്ഞത് റബ്ബർ തോട്ടത്തിലെ വിറകുപുരയിൽ.
ഭിത്തിയില്ലാതെ നാല് തൂണുകളിൽ നിൽക്കുന്ന വിറകുപുരയിലാണ് അമ്മയും 11 വയസുകാരനും കഴിഞ്ഞത്.
കുട്ടിയും അമ്മയും വിറകുപുരയിൽ മാസങ്ങളായി കഴിയുന്ന വിവരമറിഞ്ഞ് പൊലീസും ശിശുക്ഷേമ സമിതിയും എത്തിയതോടെയാണ് ഇരുവരെയും വീട്ടിൽ കയറ്റിയത്.
അമ്മ ജോലി കഴിഞ്ഞ് വരുന്നതുവരെ ട്യൂഷൻ ക്ലാസിലോ അയൽപ്പക്കത്തെ വീടുകളിലോ കുട്ടി ഇരിക്കും.
അമ്മ എത്തിയ ശേഷം വിറകുപുരയിൽ മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ ഭക്ഷണം കഴിക്കും.
കുട്ടിയുടെ ബാഗിൽ ജ്യൂസ് കുപ്പികൾ സ്ഥിരമായി കണ്ടതോടെ സംശയം തോന്നിയ അധ്യാപകൻ ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
രാവിലെ അമ്മ ഭക്ഷണം കഴിക്കാൻ നൽകുന്ന പണം കൊണ്ട് കുട്ടി ജ്യൂസ് വാങ്ങി കുടിക്കും.
ഉച്ച ഭക്ഷണം സ്‌കൂളിൽ നിന്നും കഴിക്കും.
സംഭവം അറിഞ്ഞതോടെ അധ്യാപകർ കാക്കൂരിലെ വീട്ടിലെത്തി വിവരങ്ങൾ മനസിലാക്കി പൊലീസിലും ശിശുക്ഷേമ സമിതിയിലും പരാതി നൽകുകയായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
