/kalakaumudi/media/media_files/2026/01/27/bike-2026-01-27-10-32-07.jpg)
കണ്ണൂര്‍: സിപിഎം പുറത്താക്കിയ വി. കുഞ്ഞിക്കൃഷ്ണനെ അനുകൂലിച്ചയാളുടെ ബൈക്ക് കത്തിച്ചു. ബെള്ളൂര്‍ സ്വദേശിയായ പ്രസന്നന്റെ വീട്ടില്‍ സൂക്ഷിച്ച ബൈക്കാണ് അഗ്‌നിക്കിരയാക്കിയത്. വീടിന്റെ മുറ്റത്തുനിന്നും കുറച്ചു ദൂരത്തേക്ക് മാറ്റി നിര്‍ത്തിയാണ് അക്രമികള്‍ ബൈക്ക് കത്തിച്ചത്.
പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതിനു പിന്നാലെ വി. കുഞ്ഞിക്കൃഷ്ണന് ഇന്നലെ പയ്യന്നൂരില്‍ സ്വീകരണം നല്‍കിയിരുന്നു. പ്രകടനത്തില്‍ മുദ്രാവാക്യം വിളിച്ചത് പ്രസന്നനായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ബൈക്ക് കത്തിയ നിലയില്‍ കണ്ടെത്തിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
