/kalakaumudi/media/media_files/2025/11/24/navikasena-2025-11-24-13-42-04.jpg)
തിരുവനന്തപുരം: നാവികദിനാഘോഷങ്ങളുടെ ഭാഗമായി 26 ന് 5.30 ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഇന്ത്യൻ നാവികസേനാ ബാൻഡ് സംഗീത വിരുന്ന് സംഘടിപ്പിക്കും.
പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. കമാൻഡ് മ്യൂസിഷ്യൻ ഓഫീസർ കമാൻഡർ മനോജ് സെബാസ്റ്റിയന്റെ നേതൃത്വത്തിലാണ് അവതരണം.
പാശ്ചത്യ, ക്‌ളാസിക്കൽ ജനപ്രിയ, ഇന്ത്യൻ മറ്റു സംഗീതരൂപങ്ങൾ മുതൽ പ്രശസ്ത സംഗീതജ്ഞരുടെ സംഗീതശേഖരം വരെ ബാൻഡിൽ ഉൾപ്പെടും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
