ബംഗാള്‍ സ്വദേശി കഞ്ചാവുമായി പിടിയില്‍

കോന്നിയില്‍ വാടകയ്ക്ക് താമസിച്ചു വരുന്ന പശ്ചിമ ബംഗാള്‍ സ്വദേശി റഹുല്‍ ഇസ്ലാം ( 29 ) ആണ് ഇന്നലെ വൈകിട്ട് സ്‌കൂളിന് സമീപത്തുനിന്നും അറസ്റ്റിലായത്. അര കിലോയിലധികം കഞ്ചാവ് ഇയാളില്‍ നിന്നും കോന്നി പോലീസ് പിടിച്ചെടുത്തു.

author-image
Prana
New Update
rahul islam ganja
Listen to this article
0.75x 1x 1.5x
00:00 / 00:00

ഓപ്പറേഷന്‍ 'ഡി ഹണ്ടിന് ഇടയില്‍ കുട്ടികളെ ലക്ഷ്യമാക്കി കഞ്ചാവ് കച്ചവടം നടത്തിവന്ന സംഘത്തിലെ പ്രധാനി കോന്നി പോലീസിന്റെ പിടിയില്‍.കോന്നിയില്‍ വാടകയ്ക്ക് താമസിച്ചു വരുന്ന പശ്ചിമ ബംഗാള്‍ സ്വദേശി റഹുല്‍ ഇസ്ലാം ( 29 ) ആണ് ഇന്നലെ വൈകിട്ട് സ്‌കൂളിന് സമീപത്തുനിന്നും അറസ്റ്റിലായത്.

അര കിലോയിലധികം കഞ്ചാവ് ഇയാളില്‍ നിന്നും കോന്നി പോലീസ് പിടിച്ചെടുത്തു. മുന്നു മാസം മുമ്പാണ് ഇയാള്‍ കോഴിക്കോട്ട് നിന്നും കോന്നിയിലെത്തിയത്. പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. ഇയാളുടെ ഷോള്‍ഡര്‍ ബാഗിലായും പത്രക്കടലാസുകളില്‍ പൊതിഞ്ഞ്  ജീന്‍സിന്റെ പോക്കറ്റില്‍ നിന്നുമാണ് കഞ്ചാവ്  കണ്ടെടുത്തത്. പ്രതി നാട്ടില്‍ പോകുമ്പോള്‍ കഞ്ചാവ് ശേഖരിച്ചശേഷം, ഇവിടെയെത്തിച്ച് വിതരണം ചെയ്യുകയാണ് പതിവ്.

കഞ്ചാവിന്റെ ഉറവിടത്തെപ്പറ്റിയും മറ്റും പോലീസ് അന്വേഷണം തുടരുകയാണ്. ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസിന്റെ നിര്‍ദേശാനുസരണം കോന്നി ഡി വൈ എസ് പി ടി രാജപ്പന്റെ നേതൃത്വത്തിലായിരുന്നു നടപടി.

കോന്നി പോലീസ് ഇന്‍സ്‌പെക്ടര്‍ പി ശ്രീജിത്ത്, എസ് ഐ രവീന്ദ്രന്‍ നായര്‍, സി പി ഓ മാരായ അഖില്‍, സുനില്‍, അരൂണ്‍, ദിലീപ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

bangal ganja Arrest