മഹാരാഷ്ട്ര സ്വദേശി ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയില്‍

പന്തളത്തുള്ള ഫലഖ് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നതായി പ്രഥമേഷ് സഹപാഠികളോട് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് നഗരസഭ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ ഹോട്ടലില്‍ വൃത്തിഹീനമായ സാഹചര്യമാണെന്ന് കണ്ടെത്തി

author-image
Prana
New Update
Food poisoning
Listen to this article
0.75x1x1.5x
00:00/ 00:00

പന്തളത്ത് മഹാരാഷ്ട്ര സ്വദേശി ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയില്‍. പന്തളം മന്നം ആയുര്‍വേദ മെഡിക്കല്‍ കോളജിലെ ബി എ എം എസ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി പ്രഥമേഷിനാണ് ഭക്ഷ്യവിഷബാധയേറ്റത്.

പന്തളത്തുള്ള ഫലഖ് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നതായി പ്രഥമേഷ് സഹപാഠികളോട് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് നഗരസഭ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ ഹോട്ടലില്‍ വൃത്തിഹീനമായ സാഹചര്യമാണെന്ന് കണ്ടെത്തി. 2021ല്‍ കാലാവധി കഴിഞ്ഞ വെള്ളത്തിന്റെ സര്‍ട്ടിഫിക്കറ്റ് ആണ് ഇപ്പോഴും ഹോട്ടലില്‍ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. തുടര്‍ന്ന് ഹോട്ടല്‍ നോട്ടീസ് നല്‍കി പൂട്ടിച്ചു.

food poising