പത്തനംതിട്ടയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത നിലയില്‍

വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെ മുറിയില്‍ കയറി വാതിലടച്ച കുട്ടി പുറത്തുവരാത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

author-image
Devina
New Update
death

പത്തനംതിട്ട: പത്തനംതിട്ടയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു.

 അങ്ങാടിക്കല്‍ തെക്ക് കൊടുമണ്‍ ചിറ പുത്തന്‍ വിള വടക്കേതില്‍ അജേഷിന്റെയും അനിതയുടെയും മകള്‍ ആഷില (14) ആണ് ആത്മഹത്യ ചെയ്തത്.

 ചന്ദനപ്പള്ളിയിലെ സ്വകാര്യ സ്‌കൂളിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥിനിയാണ് ആഷില.

വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെ മുറിയില്‍ കയറി വാതിലടച്ച കുട്ടി പുറത്തുവരാത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

 പൊലീസ് സ്ഥലത്തെത്തി മുറി തകര്‍ത്തു അകത്തു കയറിയപ്പോഴാണ് കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി