/kalakaumudi/media/media_files/2025/10/20/sachithananda-2025-10-20-10-05-05.jpg)
പത്തനാപുരം: സ്വാതന്ത്ര്യ സമരസേനാനിയും നവോത്ഥാന നായകനും ദളിത് സംഘടനാ നേതാവുമായിരുന്നു എ. പാച്ചന്റെ സ്മരണയ്ക്കായി എ. പാച്ചന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഇക്കൊല്ലത്തെ എ. പാച്ചന്‍ സ്മാരക അവാര്‍ഡ് ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമിക്ക് നല്‍കുവാന്‍ അവാര്‍ഡ് നിര്‍ണയ സമിതി തീരുമാനിച്ചു.
25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം 23 ന് 3 മണിക്ക് പത്തനാപുരം ഗാന്ധിഭവന്‍ ഹാളില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ വ്യവസായ മന്ത്രി പി.രാജീവ് സച്ചിദാനന്ദ സ്വാമിക്ക് നല്‍കും.
ശ്രീനാരായണ ഗുരുദേവദര്‍ശനം വ്യാപകമായി പ്രചരിപ്പിക്കുന്നതിനൊപ്പം സ്വാമി മതേതരത്വത്തിനും സാമൂഹിക നീതിക്കും പിന്നോക്ക അധസ്തിത വിഭാഗങ്ങളുടെ പുരോഗതിക്കുവേണ്ടിയും നിരന്തരം പ്രവര്‍ത്തിക്കുകയും വത്തിക്കാനിലും ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ഗള്‍ഫ് രാജ്യങ്ങളിലും, ഡല്‍ഹി ഉള്‍പ്പെടെ വിവിധ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതിലും നേതൃത്വം നല്‍കുകയുണ്ടായി. 2021 മുതല്‍ ശിവഗിരി മഠം പ്രസിഡന്റാണ് സച്ചിദാനന്ദ സ്വാമി.
കവി ചവറ കെ.എസ് പിള്ള, മാധ്യമപ്രവര്‍ത്തകനും നോവലിസ്റ്റുമായ എസ്.സുധീശന്‍, സാഹിത്യകാരന്‍ ഡോ. യൂനൂസ് എന്നിവര്‍ ഉള്‍പ്പെട്ട അവാര്‍ഡ് നിര്‍ണയ സമിതിയാണ് സച്ചിദാനന്ദ സ്വാമിയെ തിരഞ്ഞെടുത്തത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
