പിളരുന്തോറും വളരുന്ന പാര്‍ട്ടി :കേരള കോൺഗ്രസ്

പിളരുന്തോറും വളരുന്ന പാര്‍ട്ടി എന്നാണ് കേരള കോണ്‍ഗ്രസിനെ കുറിച്ചു പറയുന്നത്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ അമരക്കാരന്‍ കെ എം മാണിയുടെ മരണ ശേഷം പാര്‍ട്ടി, തളര്‍ന്നു, പിന്നെ പിളര്‍ന്നു.

author-image
Rajesh T L
New Update
KERALA CONGRESS

പിളരുന്തോറും വളരുന്ന പാര്‍ട്ടി എന്നാണ് കേരള കോണ്‍ഗ്രസിനെ കുറിച്ചു പറയുന്നത്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ അമരക്കാരന്‍ കെ എം മാണിയുടെ മരണ ശേഷം പാര്‍ട്ടി, തളര്‍ന്നു, പിന്നെ പിളര്‍ന്നു. ഒരു വിഭാഗം യുഡിഎഫിനൊപ്പം നിന്നപ്പോള്‍ കെ എം മാണിയുടെ മകന്‍ ജോസ് കെ മാണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ എല്‍ഡിഎഫില്‍ ചേക്കേറി. 

അടുത്തിടെ വീണ്ടും കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫിലേക്ക് മടങ്ങിപ്പോകുന്നു എന്നു വാര്‍ത്തകള്‍ വന്നിരുന്നു. കോണ്‍ഗ്രസ് നേതാക്കളുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തി എന്നു പോലും വാര്‍ത്ത വന്നു. എന്നാല്‍, വാര്‍ത്ത നിഷേധിച്ച് ജോസ് കെ മാണി തന്നെ രംഗത്തുവന്നു.ഇപ്പോഴിതാ മാണി ഗ്രൂപ്പില്‍ പുതിയ പൊട്ടിത്തെറി. മുനമ്പം വിഷയത്തിലെ നിലപാടിനെ ചൊല്ലിയാണ് ഭിന്നത ഉടലെടുത്തത്. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് സംസ്ഥാന സമിതിയംഗങ്ങളും നിയോജകമണ്ഡലം പ്രസിഡന്റുമാരും രണ്ടുപേര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. 

മുനമ്പം ഉള്‍പ്പെടെ വിഷയങ്ങളില്‍ പാര്‍ട്ടി മതേതര നിലപാടില്‍ നിന്ന് വ്യതിചലിക്കുന്നു എന്ന ആരോപണമാണ് രാജി വച്ച നേതാക്കള്‍ ഉന്നയിക്കുന്നത്. മുനമ്പം, ലവ് ജിഹാദ്, പൗരത്വ ദേഭഗതി വിഷയങ്ങളില്‍ പാര്‍ട്ടി നിന്നത് ആര്‍എസ്എസ് നിലപാടിനൊപ്പമാണ്. മുനമ്പം വിഷയത്തില്‍ വര്‍ഗീയ ചേരിതിരവും സ്പര്‍ദ്ധയുമുണ്ടാക്കുന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. എല്‍ഡിഎഫ് സഖ്യകക്ഷിയാണ് കേരള കോണ്‍ഗ്രസ് (എം). എന്നിട്ടും മുനമ്പം വിഷയത്തില്‍ ബിജെപി നിലപാടിനൊപ്പമാണ് പാര്‍ട്ടി നില്‍ക്കുന്നത്. 

കാസയുടെ ബി ടീമായി കേരള കോണ്‍ഗ്രസ് മാറിയെന്നാണ് സംശയിക്കുന്നതെന്നും പുറത്തുപോയ നേതാക്കള്‍ ആരോപിച്ചു. സംഘ്പരിവാറും കാസയും സംഘടിപ്പിച്ചതിന് സമാനമായ പ്രതിഷേധം കേരള കോണ്‍ഗ്രസും സംഘടിപ്പിച്ചു. പാര്‍ട്ടിയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ കാസയുടെ പോസ്റ്ററുകള്‍ പ്രത്യക്ഷട്ടു. വിഷയം സംസ്ഥാന നേതൃത്വത്തെ വരെ അറിയിച്ചു. എന്നാല്‍, സംഭവത്തില്‍ നടപടിയുണ്ടായില്ല. അതിനിടെ, കേരള കോണ്‍ഗ്രസ് (എം) ബിജെപിയുമായി അടുക്കുന്നുവെന്ന ആരോപണവും രാജിവച്ച നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്. 

നിരവധി നേതാക്കള്‍ കേരള കോണ്‍ഗ്രസ് എം വിടാന്‍ ഒരുങ്ങുന്നതായും രാജി വച്ച നേതാക്കള്‍ പറയുന്നു. ലൗ ജിഹാദ് വിഷയം, നാര്‍ക്കോട്ടിക് ജിഹാദ്, വിഷയം പൗരത്വ ഭേദഗതി വിഷയങ്ങളില്‍ വര്‍ഗ്ഗീയ നിലപാട് സ്വീകരിച്ചു. പൗരത്വ ഭേദഗതി വിഷയത്തില്‍ സമരം ചെയ്യാന്‍ പോലും പാര്‍ട്ടി അനുമതി നല്‍കിയില്ല. ഈ വിഷയത്തിലും  ബിജെപി നിലപാടിനു സമാനമായിരുന്നു പാര്‍ട്ടിയുടെ നിലപാടെന്നും നേതാക്കള്‍ ആരോപിപ്പിക്കുന്നു. മതേതര നിലപാടില്‍ നിന്ന് പാര്‍ട്ടി വ്യതിചലിക്കുന്നു എന്ന ആരോപണമാണ് നേതാക്കള്‍ ഉയര്‍ത്തുന്നത്. നേതാക്കള്‍ പാര്‍ട്ടി വിടുന്ന തീരുമാനം മാറ്റണം എന്നു നേതൃത്വം ആവശ്യപ്പെട്ടിട്ടും നിലപാട് മാറ്റത്തെ കുറിച്ച് പാര്‍ട്ടി നേതാക്കള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നും നേതാക്കള്‍ പറയുന്നത്. ബിജെപിയുമായി സഹകരിക്കാനുള്ള മുന്നൊരുക്കത്തിലാണോ മാണി കോണ്‍ഗ്രസ് എന്ന സംശയിക്കുന്നതായും രാജിവച്ച നേതാക്കള്‍ പറയുന്നു. 

അതിനിടെ, മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. മുനമ്പം സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം. പത്ത് മിനിറ്റില്‍ തീര്‍ക്കാവുന്ന പ്രശ്‌നം സര്‍ക്കാര്‍ വലിച്ചുനീട്ടുകയാണെന്നും വി.ഡി സതീശന്‍ ആരോപിച്ചു.മുനമ്പം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും നിയമസഭയില്‍ ആദ്യദിവസം തന്നെ പ്രമേയം കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Kerala Congress(A) jose k mani