കണ്ണൂരില്‍ ട്രെയിന്‍ കയറുന്നതിനിടെ വീണ് യാത്രക്കാരന്‍ മരിച്ചു

എറണാകുളത്തേക്ക് പുറപ്പെടുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസ്സില്‍ കയറുന്നതിനിടെ മൂന്നാം പ്ലാറ്റ്്‌ഫോമില്‍ വെച്ച് കാല്‍ തെറ്റി ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ വീഴുകയായിരുന്നു.

author-image
Prana
New Update
train

കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ് യാത്രക്കാരന് ദാരുണാന്ത്യം. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇന്ന് ഉച്ചക്കു ശേഷം 2.50ഓടെയായിരുന്നു സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
എറണാകുളത്തേക്ക് പുറപ്പെടുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസ്സില്‍ കയറുന്നതിനിടെ മൂന്നാം പ്ലാറ്റ്്‌ഫോമില്‍ വെച്ച് കാല്‍ തെറ്റി ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ വീഴുകയായിരുന്നു. യാത്രക്കാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരണപ്പെട്ടു.
ഇയാളുടെ മൊബൈല്‍ ഫോണ്‍ പാടേ തകര്‍ന്നിരുന്നു. ഒപ്പം ആരുമുണ്ടായിരുന്നില്ല. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

accident railway station train kannur