തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി

തമിഴ് സംസാരിച്ച വ്യക്തിയാണ് തമ്പാനൂരിലേക്ക് ഓട്ടം വിളിച്ചതെന്നും ശ്രീകണ്ഠേശ്വം എത്തിയപ്പോൾ കാറിലെത്തിയ 3 പേർ ഓട്ടോ തടഞ്ഞുനിർത്തി യാത്രക്കാരനെ തട്ടിക്കൊണ്ടുപോയെന്നുമാണ് ഓട്ടോ ‍ഡ്രൈവർ പൊലീസിനോട് പറഞ്ഞത്.

author-image
Anagha Rajeev
New Update
crime k
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം ∙ വിദേശത്തുനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ആളെ തട്ടിക്കൊണ്ടുപോയതായി പരാതി. വിമാനത്താവളത്തിൽ നിന്നു തമ്പാനൂർ ബസ് സ്റ്റാന്റിലേക്ക് ഓട്ടോറിക്ഷയിൽ പോകുമ്പോൾ, കാറിലെത്തിയ മൂന്നംഗ സംഘമാണ് യാത്രക്കാരനെ തട്ടിക്കൊണ്ടുപോയത്. ഓട്ടോറിക്ഷ ഡ്രൈവറുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

തമിഴ് സംസാരിച്ച വ്യക്തിയാണ് തമ്പാനൂരിലേക്ക് ഓട്ടം വിളിച്ചതെന്നും ശ്രീകണ്ഠേശ്വം എത്തിയപ്പോൾ കാറിലെത്തിയ 3 പേർ ഓട്ടോ തടഞ്ഞുനിർത്തി യാത്രക്കാരനെ തട്ടിക്കൊണ്ടുപോയെന്നുമാണ് ഓട്ടോ ‍ഡ്രൈവർ പൊലീസിനോട് പറഞ്ഞത്. യാത്രക്കാരൻ ആരെന്നോ തട്ടിക്കൊണ്ടുപോകലിന്റെ ഉദ്ദേശ്യമെന്തെന്നോ വ്യക്തമായിട്ടില്ല.

thiruvananthapuram airport kidnapped