ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കണം  -ജോയിൻ്റ് കൗൺസിൽ

പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ശമ്പള പരിഷ്കരണ കുടിശിക നൽകുക, അഷ്വേർഡ് പെൻഷൻ പദ്ധതി പ്രഖ്യാപിക്കുക, മെഡിസെപ് അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണ്ണയും

author-image
Shyam Kopparambil
New Update
11

ജോയിൻ്റ് കൗൺസിലിന്റ് ആഭിമുഖ്യത്തിൽ കളക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച മാർച്ചും ധർണ്ണയും ജോയിന്റ് കൗൺസിൽ ചെയർമാൻ കെ പി ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

Listen to this article
0.75x 1x 1.5x
00:00 / 00:00

 

തൃക്കാക്കര: പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കണമെന്ന് ജോയിന്റ്  കൗൺസിൽ ചെയർമാൻ കെ പി ഗോപകുമാർ പറഞ്ഞു.
ജോയിന്റ് കൗൺസിലിന്റ് നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ശമ്പള പരിഷ്കരണ കുടിശിക നൽകുക, അഷ്വേർഡ് പെൻഷൻ പദ്ധതി പ്രഖ്യാപിക്കുക, മെഡിസെപ് അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണ്ണയും സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചത്.
കാക്കനാട് മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച പ്രകടനത്തിൽ ആയിരക്കണക്കിന് ജീവനക്കാരാണ് പങ്കെടുത്തത്. ജോയിൻ്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എം എ അനൂപ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ഹുസൈൻ പതുവന സ്വാഗതം പറഞ്ഞു.ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ബിന്ദു രാജൻ, സംസ്ഥാന കമ്മറ്റിയംഗങ്ങളായ സി എ അനീഷ്, എസ് കെ എം ബഷീർ, പി എ രാജീവ്, സംസ്ഥാന വനിതാ കമ്മിറ്റിയംഗം ഇ പി പ്രവിത, മേഖല സെക്രട്ടറി എം സി ഷൈല തുടങ്ങിയവർ അഭിവാദ്യ പ്രസംഗം നടത്തി. ജില്ലാ ട്രഷറർ കെ കെ ശ്രീജേഷ് നന്ദി പറഞ്ഞു.

kakkanad news