ഇടപ്പള്ളി മണ്ണുത്തി പാതയിൽ നിർമ്മാണ ചിലവിനേക്കാൾ തുക ടോൾ പിരിച്ചതിനാൽ ടോൾ പിരിവ് അവസാനിപ്പിക്കണമെന്ന് ആവിശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു .

റോഡിന്റെ ദുരവസ്ഥ പഴയതുപോലെ തന്നെ തുടരുന്നു എന്ന് തൃശൂർ ജില്ലാ കലക്ടർ കോടതിയെ അറിയിച്ചു.മഴയിൽ പലയിടത്തും സർവീസ് റോഡുകൾ തകർന്നതും കളക്ടർ കോടതിയിൽ ചൂണ്ടിക്കാട്ടി.

author-image
Devina
New Update
idappalli mannuthi

എറണാകുളം:  ഇടപ്പള്ളി മണ്ണുത്തി പാതയിൽ നിർമ്മാണ ചിലവിനേക്കാൾ അധികമായി  തുക ടോൾ പിരിച്ചതിനാൽ ടോൾ പിരിവ് നിർത്തി വയ്ക്കണമെന്ന  ആവശ്യവുമായി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു ഷാജി  കോടങ്കടത്തു .

 അങ്കമാലി മുതൽ മണ്ണുത്തി വരെ ബിഒടി റോഡിൽ അടിയന്തരമായി ടോൾ നിർത്തി വയ്ക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

ഹർജിയിൽ കോടതി വിശദമായി വാദം കേൾക്കും.

ടോൾ പിരിവിനെതിരായ മറ്റ് ഹർജികൾ കോടതി ഇന്ന് പരിഗണിച്ചു.

റോഡിന്റെ ദുരവസ്ഥ പഴയതുപോലെ തന്നെ തുടരുന്നു എന്ന് തൃശൂർ ജില്ലാ കലക്ടർ കോടതിയെ അറിയിച്ചു.

 മഴയിൽ പലയിടത്തും സർവീസ് റോഡുകൾ തകർന്നതും കളക്ടർ കോടതിയിൽ ചൂണ്ടിക്കാട്ടി.

 എന്നാൽ ടോൾ പിരിവ് തുടരാൻ അനുവദിക്കണമെന്ന് എൻഎച് എഐ നിലപാട് അറിയിച്ചതോടെ ടോൾ പിരിവ് നിർത്തുന്നതിൽ കോടതി ഇടപെട്ടില്ല.

ട്രാഫിക് മാനേജ്മെൻറ് കമ്മിറ്റിയുടെ നിർദേശങ്ങൾ പാലിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ NHAIക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.

ഇത്തരത്തിലുള്ള ടോൾ പിരിവ് യാത്രക്കാരെ വളരെയധികം ബുദ്ധിമുട്ടിക്കുന്നുണ്ട് .