നഗരം അമ്പാടിയാക്കി ശോഭായാത്ര

പീലിത്തിരുമുടിയും ഓടക്കുഴലുമായി വന്നത്തെിയ ഉണ്ണിക്കണ്ണന്മാരും നൃത്തം ചവിട്ടിയ ഗോപികമാരും നഗരവീഥികളെ അമ്പാടിയാക്കി. ജന്മാഷ്ടമി ദിനമായ വൈകുന്നേരം നാടാകെ ശോഭായാത്ര ഉൾപ്പെടെയുള്ള വിവിധ ആഘോഷ പരിപാടികൾ അരങ്ങേറി.

author-image
Shyam Kopparambil
New Update
WhatsApp Image 2025-09-14 at 6.14.41 PM

തൃക്കാക്കര : പീലിത്തിരുമുടിയും ഓടക്കുഴലുമായി വന്നത്തെിയ ഉണ്ണിക്കണ്ണന്മാരും നൃത്തം ചവിട്ടിയ ഗോപികമാരും നഗരവീഥികളെ അമ്പാടിയാക്കി. ജന്മാഷ്ടമി ദിനമായ വൈകുന്നേരം നാടാകെ ശോഭായാത്ര ഉൾപ്പെടെയുള്ള വിവിധ ആഘോഷ പരിപാടികൾ അരങ്ങേറി. ആഘോഷങ്ങളിൽ പ്രധാനമായ ഉറിയടി മത്സരങ്ങൾ ആവേശകരമായിരുന്നു.ബാലഗോകുലത്തിൻെറ നേതൃത്വത്തിൽ എറണാകുളം ടൗൺ, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട്, മട്ടാഞ്ചേരി, പള്ളുരുത്തി എന്നിവിടങ്ങളിൽ നടന്ന ശോഭായാത്രകളിൽ ആയിരക്കണക്കിന് കണ്ണന്മാരാണ് അണിനിരന്നത്.

എറണാകുളം നഗരമധ്യത്തിൽ മാധവ ഫാർമസി ജങ്ഷനിൽ,അയ്യപ്പൻകാവ്, തിരുമല ദേവസ്വം, വെങ്കിടേശ്വരക്ഷേത്രം, രവിപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കുമാരേശ്വരം ക്ഷേത്രം എന്നിവിടങ്ങളിൽനിന്ന് ആരംഭിച്ച ശോഭായാത്രകൾ വിവിധ കേന്ദ്രങ്ങളിൽ രാധാകൃഷ്ണ വേഷധാരികളായ കുട്ടികൾക്ക് പുറമേ ഭജന സംഘങ്ങളുടെയും വാദ്യമേളകളുടെയും അകമ്പടിയോടെ ശോഭയാത്രകൾ ജോസ് ജങ്ഷനിൽ സംഗമിച്ച് മഹാശോഭായാത്രയായി എറണാകുളത്തപ്പൻെറ സന്നിധിയിൽ സമാപിച്ചു.മട്ടാഞ്ചേരി: ശ്രീ കാർത്തികേയ ക്ഷേത്രം, വെളി ശ്രീമാരിയമ്മൻ ക്ഷേത്രം, ശ്രീമദ് ജനാർദന ക്ഷേത്രം, ഷഷ്ഠിപറമ്പ് ശ്രീ ദാമോദര ക്ഷേത്രം, തുണ്ടിപ്പറമ്പ് ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം, കൂവപ്പാടം ശ്രീ കമാക്ഷിയമ്മൻ കോവിൽ, പാണ്ടിക്കുടി മാരിയമ്മൻ കോവിൽ, അജന്തഭാരം, കേരളേശ്വർ ശിവക്ഷേത്രം, പനയപ്പിള്ളി മുത്താരിയമ്മൻ ശിവപാർവതി ക്ഷേത്രം, പാലസ് റോഡ് ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം സാമുദി സദൻ എന്നിവിടങ്ങളിൽനിന്ന് ആരംഭിച്ച ശോഭായാത്രകൾ കൂവപ്പാടത്ത് സംഗമിച്ച് അമ്പാടിയായ ടി.ഡി ഹൈസ്കൂളിൽ സമാപിച്ചു. കരുവേലിപ്പടി ശ്രീ പരദേവക്ഷേത്രം, ചക്കനാട് ശ്രീ മഹേശ്വരി ക്ഷേത്രം, ആര്യകാട് ശ്രീരാമക്ഷേത്രം, കഴുത്തുമുട്ട് ശ്രീ ബാലസുബ്രഹ്മണ്യക്ഷേത്രം, എ.ഡി പുരം കുരുംബഭഗവതി ക്ഷേത്രം, അമൃതനഗർ എന്നിവിടങ്ങളിൽനിന്ന് ആരംഭിച്ച ശോഭായാത്രകൾ ചെമ്മീൻസ് ജങ്ഷനിൽ സംഗമിച്ച് രാമേശ്വരം ശിവക്ഷേത്രത്തിൽ സമാപിച്ചു.
തൃപ്പൂണിത്തുറ: തൃപ്പുണിത്തുറ ടൗണിൽ ചാലിയത്ത് ധർമദൈവ ക്ഷേത്രം, പള്ളിപ്പറമ്പ് കാവ് ക്ഷേത്രം, ചക്കുംകുളങ്ങര മഹാദേവ ക്ഷേത്രം, ശ്രീനിവാസൻ കോവിൽ, വെള്ളാങ്കിൽ തെരുവിൽ ആലുങ്കൽ ക്ഷേത്രം, കണ്ണൻ കുളങ്ങര ബാലവിനായക ക്ഷേത്രം എന്നിവിടങ്ങളിൽനിന്ന് ആരംഭിച്ച ശോഭായാത്രകൾ സ്റ്റാച്യു ജങ്ഷനിൽ സംഗമിച്ച് ശ്രീ പൂർണത്രയിശ ക്ഷേത്രത്തിൽ സമാപിച്ചു. എരൂർ ഭാഗത്ത്  പുത്തൻകുളങ്ങര മഹാദേവക്ഷേത്രം, മാരംകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പിഷാരികോവി ക്ഷേത്രം, കണിയാമ്പുഴ ജങ്ഷനിൽ വെള്ളാം ഭഗവതിക്ഷേത്രം, ശാസ്താ ക്ഷേത്രം, അന്തി മഹാകാളൻ ക്ഷേത്രം എന്നിവിടങ്ങളിൽനിന്ന് ആരംഭിച്ച ശോഭായാത്രകൾ മുളകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിച്ചു. ഇരുമ്പനത്ത് കളരിക്കൽ ജങ്ഷൻ ചിത്രപ്പുഴ വട്ടോലിൽ ഭഗവതിക്ഷേത്രം എന്നിവിടങ്ങളിലും തിരുവാങ്കുളം, ചോറ്റാനിക്കര, തിരുവാണിയൂർ, പുത്തൻകുരിശ്, പിണർമുണ്ട, ഉദയംപേരൂർ എന്നിവിടങ്ങളിലായി മുപ്പതോളം സ്ഥലങ്ങളിലും ശോഭായാത്രകൾ നടന്നു.മരട്: പൂണിത്തുറ ശ്രീ സുബ്രഹ്മണ്യക്ഷേത്രം വാതക്കാട് മാരിയമ്മൻ കോവിൽ, മരട് തെക്ക് ഇഞ്ചക്കൽ ക്ഷേത്രം എന്നിവിടങ്ങളിൽ ആരംഭിച്ച് കുളത്തറയിൽ സംഗമിച്ച് തിരുഅയിനി ക്ഷേത്രത്തിൽ സമാപിച്ചു.
പനങ്ങാട്: വ്യാസപുരം സുബ്രഹ്മണ്യ കോതേശ്വര ക്ഷേത്രം ഘണ്ടാകർണക്ഷേത്രം എന്നിവിടങ്ങളിൽനിന്ന് ഉദയത്തുംവാതിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിച്ചു. നെട്ടൂർ വടക്ക് ശ്രീ സുബ്രഹ്മണ്യക്ഷേത്രം, അറക്കൽ മഹാകാളി ക്ഷേത്രം, തട്ടശേരി സുബ്രഹ്മണ്യ ശ്രീദേവിക്ഷേത്രം എന്നിവിടങ്ങളിൽനിന്ന് ആരംഭിച്ച് തിരുനെട്ടൂർ മഹാദേവ ക്ഷേത്രത്തിൽ സംഗമിച്ച് തട്ടേക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിച്ചു.
കുമ്പളം: ശാസ്താ ക്ഷേത്രത്തിൽ നിന്നും കുമ്പളം വടക്ക് അറ്റത്തുനിന്നും ആരംഭിച്ച് തൃക്കോവിൽ ക്ഷേത്രത്തിൽ സമാപിച്ചു.
പള്ളുരുത്തി: കടേഭാഗം അംബികാ ഭഗവതിക്ഷേത്രം, ശ്രീ വെങ്കടേശ്വര ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച് അഴകിയകാവ് ഭഗവതിക്ഷേത്രത്തിൽ സമാപിച്ചു.
പെരുമ്പടപ്പ്: അന്നപൂർണേശ്വരിക്ഷേത്രം, ഏറനാട് ശ്രീ ദുർഗാക്ഷേത്രം, ഇടക്കൊച്ചി എന്നീ സ്ഥലങ്ങളിൽനിന്ന് ആരംഭിച്ച് ജ്ഞാനോദയം സഭ (പാമ്പായിയിലൂടെ) ക്ഷേത്രാങ്കണത്തിൽ സമാപിച്ചു.ചെല്ലാനം: മറുവക്കാട് മറുവ ക്ഷേത്രത്തിൽ ആരംഭിച്ച് ഗുണ്ടുപറമ്പ് വൈഷ്ണവ ദേവക്ഷേത്രത്തിൽ സമാപിച്ചു.കുമ്പളങ്ങി: വൈഷ്ണവ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് ഗുരുമഠത്തിൽ അവസാനിച്ചു. കുഴിക്കാട് ദേവിക്ഷേത്രത്തിൽ ആരംഭിച്ച് പാട്ടുപുര ക്ഷേത്രത്തിൽ സമാപിച്ചു. ഉദയം പേരൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ  അഷ്ടമിരോഹിണി പരിപാടികൾ  രാത്രിവരെ നീണ്ടു.ഉദയംപേരൂർ ഭാഗത്ത് ഏഴ് കേന്ദ്രങ്ങളിലായി നടന്ന ശോഭായാത്രകൾ പുതിയ കാവിൽ സംഗമിച്ചു. പാവംകുളങ്ങര ക്ഷേത്രം, എട്ടൊന്നിൽ ക്ഷേത്രം, വിജ്ഞാനോദയ സഭ സുബ്രഹ്മണ്യ ക്ഷേത്രം, പടിക്കൽ കാവ്, കടവിൽ തൃക്കോവിൽ, പെരുംതൃക്കോവിൽ എന്നിവിടങ്ങളിലെ ശോഭായാത്രകൾ എം.എൽ.എ റോഡുവഴി പുതിയകാവ് ക്ഷേത്രത്തിലാണ് സമാപിച്ചത്. ഉദയംപേരൂർ മുച്ചൂർ കാവിലെ ശോഭായാത്ര എസ്.എൻ.ഡി.പി യോഗം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ സമാപിച്ചു. തെക്കൻ പറവൂർ പുന്നക്കൽ ക്ഷേത്രത്തിലെ ശോഭയാത്ര പൂത്തോട്ട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ സമാപിച്ചു. തിരുവാങ്കുളം മഹാദേവ ക്ഷേത്രം, മാമലമുരിയമംഗലം നരസിംഹസ്വാമി ക്ഷേത്രം, കണയന്നൂർ മഹാദേവ ക്ഷേത്രം, കുഴിയറ മഹാദേവ ക്ഷേത്രം എന്നിവ കേന്ദ്രീകരിച്ചും വർണാഭമായ ശോഭയാത്രകൾ നടന്നു.

kochi Sreekrishnajayanti festivals astro