/kalakaumudi/media/media_files/2026/01/03/p-rajeev-2026-01-03-17-38-17.jpeg)
കൊച്ചി : 72 -ാം മത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് പൊതുസമ്മേളനവും സെമിനാറും സംഘടിപ്പിച്ചു.കാക്കനാട് കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനവും സെമിനാറും വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.കേരളബാങ്ക് ഡയറക്ടർ ഡയറക്ടർ ടി.സി ഷിബു അധ്യക്ഷതവഹിച്ചു. കണയന്നൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി .എസ് ഷണ്മുഖദാസ് , സ്റ്റേറ്റ് ഓപ്പറേറ്റീവ് യൂണിയൻ ബോർഡ് അംഗം വി .എം ശശി, എറണാകുളം ജില്ല പി.എ.സി.എസ് അസോസിയേഷൻ പ്രസിഡന്റ് ആർ. ഹരി,കെ.സി ഇ.സി സംസ്ഥാന കമ്മിറ്റി അംഗം കെ. ബി അൻസാർ ,കെ.സി.ഇ.യു സംസ്ഥാന കമ്മിറ്റി അംഗം സി.പി അനിൽ,എറണാകുളം സഹകരണ ഓഡിറ്റ് ജോയിൻ ഡയറക്ടർ വി.ബിന്ദു മേനോൻ എന്നിവർ സംസാരിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
