ബസിനെ മറികടക്കുന്നതിനിടെ എതിർ ഭാഗത്തു കൂടി വന്ന ട്രാവലർ ഇടിച്ചു സ്കൂട്ടർ യാത്രക്കാരി മരിച്ചു

ആലുവ ഭാഗത്തേക്ക് പോയ സ്വകാര്യ ബസിനെ സ്കൂട്ടർ മറികടക്കുന്നതിനിടയിൽ എതിർ ദിശയിൽ നിന്നും വന്ന ട്രാവലർ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ സുനിത വില്യം മരിച്ചു.

author-image
Rajesh T L
New Update
vfsl;m

ആലുവ-മൂന്നാർ റോഡിൽ കോളനിപ്പടിക്ക് സമീപം ട്രാവലർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ യാത്രികയായ യുവതി മരിച്ചു. വരാപ്പുഴ ഒളനാട് സ്വദേശിനി സുനിത വില്യം ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ഒളനാട് സ്വദേശി പിഎസ് ലൈജു വിനെ ഗുരുതരമായ പരിക്കുകളോടെ ‌ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലുവ ഭാഗത്തേക്ക് പോയ സ്വകാര്യ ബസിനെ സ്കൂട്ടർ മറികടക്കുന്നതിനിടയിൽ എതിർ ദിശയിൽ നിന്നും വന്ന ട്രാവലർ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ സുനിത വില്യം മരിച്ചു. പരിക്കേറ്റ ലൈജുവിനെ ആശുപത്രിയിലേക്ക് മാറ്റി. മൃതദേ​ഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും

kerala accidental death