7 വർഷംവരെ തടവ് ലഭിക്കാവുന്ന വകുപ്പ്, മുൻകൂർജാമ്യ ശ്രമം തുടങ്ങി സിദ്ദിഖ്

ഏഴ് വർഷംവരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ്. തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിൽ വെച്ചാണ് ലൈംഗികാതിക്രമം നടന്നതെന്നാണ് പരാതി.

author-image
Anagha Rajeev
New Update
siddhique
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: നടൻ സിദ്ദിഖിനെതിരെ ആരോപണം ഉന്നയിച്ച നടിയുടെ മൊഴിയെടുക്കൽ തുടങ്ങി. തിരുവനന്തപുരം മ്യൂസിയം പോലീസ് വനിത എ.എസ്.ഐ. ആണ് മൊഴിയെടുക്കുന്നത്. സിദ്ദിഖിനെതിരെ ലൈംഗിക പീഡനമുൾപ്പെടെയുള്ള ആരോപണങ്ങളാണ് നടി ഉന്നയിച്ചിരുന്നത്.  കഴിഞ്ഞ ദിവസമാണ് നടി രേഖാമൂലം പരാതി നൽകിയത്. സിദ്ദിഖിനെതിരേ തെളിവുകൾ കൈവശമുണ്ടെന്നാണ് നടി അവകാശപ്പെട്ടിരുന്നത്.

ആരോപണങ്ങൾ അന്വേഷിക്കാൻ സർക്കാർ ഉയർന്ന വനിതാ പോലീസുദ്യോഗസ്ഥർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിന് പിന്നാലെയാണ് നടി രേഖാമൂലം പരാതി നൽകിയത്. സിദ്ദിഖിനെ സിനിമയിൽ വിലക്കണമെന്നും കൊടും ക്രിമിനലാണ് സിദ്ദിഖെന്നും നടി പറഞ്ഞിരുന്നു. ഹോട്ടൽ ജീവനക്കാരികളോട് സിദ്ദിഖ് മോശമായി പെരുമാറിയെന്നും നടി ആരോപിച്ചിരുന്നു.

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് യുവനടി സിദ്ദിഖിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തുവന്നത്. നടൻ സിദ്ദിഖിൽനിന്ന് വർഷങ്ങൾക്കു മുൻപ് ലൈംഗികാതിക്രമം നേരിട്ടെന്നും തന്റെ പല സുഹൃത്തുക്കൾക്കും സിദ്ദിഖിൽ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തിയിരുന്നു.

ഏഴ് വർഷംവരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ്. തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിൽ വെച്ചാണ് ലൈംഗികാതിക്രമം നടന്നതെന്നാണ് പരാതി. അതിനിടെ, സിദ്ദിഖ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങിയെന്നാണ് വിവരം.

actor siddique