സഹകരണ മേഖല നേരിടുന്ന വെല്ലുവിളികളും കടമകളും" സെമിനാർ സംഘടിപ്പിച്ചു.

കെ.സി.ഇ.യു തൃക്കാക്കര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ "സഹകരണ മേഖല നേരിടുന്ന വെല്ലുവിളികളും കടമകളും" എന്ന വിഷയത്തെ അധികരിച്ച് ആലിൻചുവട് ജനകീയ വായനശാലാ ഹാളിൽവച്ച് സെമിനാർ സംഘടിപ്പിച്ചു. കേരളബാങ്ക്

author-image
Shyam
New Update
WhatsApp Image 2025-10-07 at 6.24.29 PM

കൊച്ചി:- കേരള കോ ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ എറണാകുളം ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് കെ.സി.ഇ.യു തൃക്കാക്കര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ "സഹകരണ മേഖല നേരിടുന്ന വെല്ലുവിളികളും കടമകളും" എന്ന വിഷയത്തെ അധികരിച്ച് ആലിൻചുവട് ജനകീയ വായനശാലാ ഹാളിൽവച്ച് സെമിനാർ സംഘടിപ്പിച്ചു. കേരളബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ മുൻ എറണാകുളം ജില്ലാ പ്രസിഡന്റ് പി.ജി. ഷാജു സെമിനാർ ഉദ്ഘാടനം ചെയ്തു.വെണ്ണ സഹ.ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് അദ്ധ്യക്ഷനായി. കെ.സി.ഇ.യു ജില്ലാ കമ്മിറ്റി അംഗം ടി.എസ്.ഹരി, ഏരിയാ പ്രസിഡന്റ് എം.രാജു, സെക്രട്ടറി കെ.വി.ഷീജ, എം. രാഹുൽ രാജ്, പ്രിയദർശൻ എം.ആർ, ജോമോൻ ജേക്കബ്ബ് എന്നിവർ സംസാരിച്ചു.

kochi