രജത ജൂബിലി ആഘോഷവും,കുടുംബ സംഗമവും സംഘടിപ്പിച്ചു.

തൃക്കാക്കര മുനിസിപ്പൽ സഹകരണ ആശുപത്രിയുടെ രജത ജൂബിലി ആഘോഷവും, കുടുംബ സംഗമവും സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് പ്രിയ ദർശനി ഹാളിൽ നടന്ന പരിപാടി സഹകരണ ആശുപത്രി പ്രസിഡന്റ്  ഡോ എം. പി സുകുമാരൻ നായർ ഉദ്ഘാടനം ചെയ്തു.

author-image
Shyam Kopparambil
New Update
sd


 
തൃക്കാക്കര: തൃക്കാക്കര മുനിസിപ്പൽ സഹകരണ ആശുപത്രിയുടെ രജത ജൂബിലി ആഘോഷവും, കുടുംബ സംഗമവും സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് പ്രിയ ദർശനി ഹാളിൽ നടന്ന പരിപാടി സഹകരണ ആശുപത്രി പ്രസിഡന്റ്  ഡോ എം. പി സുകുമാരൻ നായർ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ്   കെ മോഹനൻ, സെക്രട്ടറി  ടി.ജെ റോസിലി ജാസ്‌മിൻ,മെഡിക്കൽ സൂപ്രണ്ട്  .ടി.ഡി ജോൺ,  ബോർഡ് അംഗങ്ങളായ പി.ശോഭനകുമാരി , അനില പീറ്റർ..സി.പി കൃഷ്‌ണൻ, കെ.എച്ച് സെയ്ദ് മുഹമ്മദ്. പി.എ ഹക്കിം. എ.എം.അബൂബക്കർ,പി.ബി.ജഗദീഷ് .അഡ്വ. ഉദയകുമാർ.പി.പി ഡോ.എം.എസ് സുജിഷ. സന്തോഷ്,  ഇ. നന്ദകുമാർ,ആശുപത്രി വികസന സമിതി അംഗം സന്തോഷ്‌ മേലെകളത്തിൽ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന്  ആശുപത്രി ജീവനക്കാരുടെ കലാ -    കലാപരിപാടികൾ അരങ്ങേറി. ആശുപത്രി പുറത്തിറക്കുന്ന ആരോഗ്യകിരണം ബുള്ളറ്റിൻ ആശുപത്രി പ്രസിഡന്റ്  ഡോ എം. പി സുകുമാരൻ നായർ മുൻ അയ്യനാട് ബാങ്ക് പ്രസിഡന്റ്  കെ.ആർ ജയചന്ദ്രന്  നൽകി പ്രകാശനം നിർവഹിച്ചു. രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ കായിക മത്സരത്തിൽ വിജയിച്ചവർക്ക്  സമ്മാന വിതരണവും നടത്തി.

 

 

kakkanad kochi kakkanad news