/kalakaumudi/media/media_files/2025/09/12/churuli-2025-09-12-11-00-11.jpg)
പാലക്കാട്: ചുരുളിക്കൊമ്പൻ (പിടി 5) എന്ന കാട്ടാനയുടെ ആരോഗ്യാവസ്ഥ മോശമെന്ന് വനം വകുപ്പ്. ആനയെ വനം വകുപ്പിലെ വിദഗ്‌ധ ഡോക്ടർമാരുടെ സംഘം പരിശോധിച്ചു. കാഴ്ചാപരിമിതിക്കൊപ്പം ആനയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളുമുണ്ട്. ആനക്ക് അധിക ദൂരം നടക്കാൻ കഴിയുന്നില്ല. തീറ്റയും വെള്ളവും എടുക്കുന്നതിനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. മയക്കുവെടിവെച്ച് പിടികൂടുന്നതിനും ആനയുടെ ആരോഗ്യം തടസമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ഡിഎഫ്ഓയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേർന്ന് വിവരങ്ങൾ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കും. വയനാട്ടിൽ നിന്ന് പ്രത്യേകസംഘം പാലക്കാട് എത്തി ആനയെ നിരീക്ഷിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും.