കാക്കനാട് ആറുപേരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു.

രാവിലെ കാളച്ചാൽ തോടിന് സമീപം നായയെ ചത്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗം അധികൃതരുടെ നേതൃത്വത്തിൽ നായയെ മണ്ണുത്തി വെറ്റിനറി സർവ്വകലാശാലയിലെത്തിച്ച് നടത്തിയ പോസ് മോർട്ടത്തിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്.

author-image
Shyam
New Update
STRAY DOG

കൊച്ചി : കാക്കനാട്ആറുപേരെകടിച്ച തെരുവ്നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു.ഇന്നലെരാവിലെ കാളച്ചാൽ തോടിന് സമീപം നായയെ ചത്ത നിലയിൽ കണ്ടെത്തിയതിനെതുടർന്ന് തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗം അധികൃതരുടെ നേതൃത്വത്തിൽ നായയെ മണ്ണുത്തി വെറ്റിനറി സർവ്വകലാശാലയിലെത്തിച്ച്നടത്തിയ പോസ് മോർട്ടത്തിലാണ്പേ വിഷബാധ സ്ഥിരീകരിച്ചത്. വ്യാഴാഴ്ച തുതിയൂർ പാലച്ചുവട്പ്രദേശങ്ങളിൽതെരുവ്നായആറുപേരെയും, ചില വളർത്തു മൃഗങ്ങളെയുംകടിച്ചിരുന്നു. തെരുവുനായയുടെ കടിയേറ്റവർ പേ വിഷ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കണമെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. തെരുവുനായയുടെ കടിയേറ്റ വളർത്തു മൃഗങ്ങൾക്കും കുത്തിവയ്പ്പും ചികിത്സയും ഉറപ്പാക്കണമെന്നും അധികൃതർ അറിയിച്ചു.

kochi rabies