ഷഹബാസിന്റെ മരണത്തിൽ ഒരു വിദ്യാർത്ഥികൂടി അറസ്റ്റിൽ

താമരശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസ് കൊലപാതകത്തില്‍ പത്താം ക്ലാസുകാരനായ ഒരു വിദ്യാർഥിയെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ കുറ്റാരോപിതരുടെ എണ്ണം ആറായി

author-image
Rajesh T L
New Update
shahabas

താമരശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസ് കൊലപാതകത്തില്‍ പത്താം ക്ലാസുകാരനായ ഒരു വിദ്യാർഥിയെ കൂടി അറസ്റ്റ് ചെയ്തു. നിലവിൽ 5 പേർ സംഭവത്തിൽ പ്രതിചേർക്കപ്പെട്ടിരുന്നു. ഇതോടെ കേസിൽ കുറ്റാരോപിതരുടെ എണ്ണം ആറായി. ഇന്ന് രാവിലെയാണ് സംഘർഷത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. താമരശേരി സ്വദേശിയായ വിദ്യാർത്ഥിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പാകെ ഇന്ന് ഹാജരാക്കും. കുട്ടിയെ വിശദമായി ചോദ്യം ചെയ്യും. സങ്കര്ഷത്തിൽ വിദ്യാർത്ഥികൾ അല്ലാത്തവർക്ക് കൂടി പങ്കുണ്ടെന്ന് ഷഹബാസിന്റെ പിതാവ് ആരോപിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണവും പോലീസ് നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഏഴ് വിദ്യാർത്ഥികളെ കൂടി പൊലീസ് ചോദ്യം ചെയ്തിരുന്നു.

അതേസമയം മുഖ്യ കുറ്റാരോപിതനായ വിദ്യാർത്ഥിയുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ വിദ്യാർത്ഥിയുടെ വീട്ടിൽ നിന്നും നഞ്ചക്ക് കണ്ടെത്തിയിരുന്നു. ഒരു വിദ്യാർത്ഥിയുടെ രക്ഷിതാവിനെതിരെയും അന്വേഷണം തുടങ്ങി. ആവശ്യമെങ്കിൽ ഇദ്ദേഹത്തെയും കേസിൽ പ്രതിചേർത്തേക്കും. കൊലപാതകത്തിലേക്ക് നയിച്ച ആസ്സൂത്രണത്തിൽ മറ്റെന്തെങ്കിലും പുറത്തുനിന്നുള്ള ഇടപെടൽ ഉണ്ടായിട്ടുണ്ടോ എന്നുള്ള കാര്യം പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.sha

kerala thamarassery thamarassery school