/kalakaumudi/media/media_files/2025/03/14/IOuv8dz6IulNscj9e6jC.png)
തൃക്കാക്കര: കാക്കനാട് മേരി മാതാ സ്കൂളിലെ വിദ്യാർഥിനിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.കടുത്ത പനി, തലവേദന, ഛർദ്ദി മുതലായ ലക്ഷണങ്ങളോടെ യു.കെ.ജി വിദ്യാർഥിനിയെ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്.ആരോഗ്യ വിഭാഗം സ്‌കൂളിൽ പരിശോധന നടത്തി. തൃക്കാക്കരയിൽ മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗ ലക്ഷണങ്ങളുമായി വരുന്ന വിദ്ധാർത്ഥികളെ കുറിച്ച് വിവരം ആവശ്യപ്പെട്ട് ആരോഗ്യ വിഭാഗം മെഡിക്കൽ ഓഫീസർ ഗോപിക പ്രേം തൃക്കാക്കരയിലെ സ്കൂൾ, കോളേജ് അധികൃതർക്ക് കത്ത് നൽകി.