/kalakaumudi/media/media_files/2026/01/15/223-2026-01-15-09-21-52.jpg)
കണ്ണൂര്‍: സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പയ്യാവൂര്‍ ഇരൂഡ് സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാം നിലയില്‍നിന്ന് പ്ലസ്ടു വിദ്യാര്‍ഥിനിയായ അയോണ മോന്‍സണ്‍ (17) ചാടിയത്. തുടര്‍ന്നു ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിനി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
രാവിലെ ക്ലാസ് ആരംഭിക്കുന്നതും മുന്‍പ് സ്‌കൂളിലെത്തിയ അയോണ മോന്‍സണ്‍ മൂന്നാം നിലയില്‍നിന്ന് താഴേക്കു ചാടുകയായിരുന്നു. കെട്ടിടത്തില്‍നിന്ന് ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടിലേക്കാണ് വിദ്യാര്‍ഥിനി വീണത്. സംഭവത്തില്‍ പയ്യാവൂര്‍ പൊലിസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പര്‍ - 1056, 0471- 2552056)
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
